കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ ടിഎംസിയടെ മഹുവ മൊയ്ത്ര വിയര്‍ക്കുകയാണ്. എതിര് സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ അമൃത റോയിയുടെ പ്രഭാവത്തില്‍ ഇക്കുറി അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല.
ചോദ്യക്കോഴക്കേസില്‍ കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും 2019ല്‍ വിജയിച്ച അതേ സീറ്റില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മഹുവ മൊയ്ത്രയ്ക്ക് അവസരം നല്‍കുകയായിരുന്നു. ഞാനാണ് ബി.ജെ.പിയുടെ മുഖ്യശത്രുവെന്നൊക്കെ സ്വയം പ്രഖ്യാപിച്ചാണ് കൃഷ്ണനഗറില്‍ മഹുവ മൊയ്ത്രയുടെ പ്രചാരണം. എന്നാല്‍ രാജ്ബാരിയിലെ രാജ്മാത എന്നാണറിയപ്പെടുന്ന അമൃത റോയി മഹാരാജാ കൃഷ്ണ ചന്ദ്രറോയിയുടെ രാജവംശത്തിന്റെ പിന്തുടര്ച്ചാവകാശിയാണ്.
അധിനിവേശ മുസ്ളീം ഭരണാധികാരിക്കെതിരെ സനാതന ധര്‍മ്മ സംരക്ഷണത്തിനായി ചെറുത്തു നിന്ന പാരമ്പര്യമാണ് മഹാരാജാ കൃഷ്ണ ചന്ദ്രറോയിക്കുള്ളത്. ഈ പരമ്പരയില്‍ പെട്ട സൗമിഷ് ചന്ദ്രറോയിയുടെ ഭാര്യയാണ് അമൃത . മഹാരാജ കൃഷ്ണ ചന്ദ്ര റോയിയുടെ പാരമ്പര്യം ഇപ്പോഴും സംസ്ഥാനത്ത് ബഹുമാനിക്കപ്പെടുന്നു. കൃഷ്ണനഗര്‍ ബംഗ്ളാദേശില്‍ നിന്ന് പലായനം ചെയ്ത മാതുവ സമുദായത്തിന് സ്വാധീനമുള്ള മേഖലയെന്നതും ബി.ജെ.പി അനുകൂല ഘടകമാണ്. പൗരത്വനിയമ ഭേദഗതിയുടെ ഗുണഭോക്താക്കളാണ് ഫലത്തില്‍ മാതുവകള്‍.
‘ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കൃഷ്ണനഗര്‍ രാജകുടുംബത്തിന്റെ പങ്ക് ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു. ഒരു രാജകുടുംബാംഗം എന്ന നിലയില്‍ മാത്രമല്ല, സാധാരണക്കാരെ പ്രതിനിധീകരിക്കാനും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുകയാണ് അമൃത റോയി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: