ബെംഗളൂരു: ലൈംഗികവിവാദത്തില്‍ കുടുങ്ങിയ പ്രജ്വല്‍ രേവണ്ണയെ ചൊവ്വാഴ്ച നടക്കുന്ന ജനതാദള്‍ (എസ്) യോഗത്തില്‍ പുറത്താക്കിയേക്കുമെന്ന് സൂചന. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായി കുമാരസ്വാമിയുടെ ജ്യേഷ്ഠനായ രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. ഏപ്രില്‍ 30 ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് യോഗം. പ്രജ്വല്‍ രേവണ്ണ ഹാസനില്‍ ബിജെപി-ജനതാദള്‍ (എസ്) സഖ്യസ്ഥാനാര്‍ത്ഥി കൂടിയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏപ്രില്‍ 26നായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്.
കുമാരസ്വാമിയും തള്ളിപ്പറഞ്ഞു; ഇത് പ്രജ്വല്‍ രേവണ്ണയെ പുറത്താക്കുമെന്നതിന്റെ സൂചന?
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നും കഴിഞ്ഞ ദിവസം പ്രജ്വലിന്റെ ചെറിയച്ഛനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചിരുന്നു. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിനുള്ളിലും വലിയ വിവാദങ്ങളുണ്ടാക്കിയിരിക്കുകയാണ്. ദേവഗൗഡയുടെ രണ്ട് മക്കളായ കുമാരസ്വാമിയും രേവണ്ണയും തമ്മില്‍ ശത്രുക്കളാകാന്‍ കാരണമായിരിക്കുകയാണ് ഈ ലൈംഗിക വിവാദം. എന്തായാലും കുമാരസ്വാമി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പരസ്യനിലപാട് പ്രഖ്യാപിച്ചത് അദ്ദേഹത്തെ പുറത്താക്കിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നൽകിയ പരാതിയിലായിരുന്നു ഹൊലെനരസിപൂർ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍ രേവണ്ണ. ഇദ്ദേഹത്തിന്റെ ഒരു അശ്ലീല വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഇതിനിടെ, പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ പീഢിപ്പിച്ചതായും പരാതി ഉയരുകയാണ്.
ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: