തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപി 20000നും മുകളില്‍ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപിയുടെ അനൗദ്യോഗിക വിലയിരുത്തല്‍. ഔദ്യോഗികമായി പാര്‍ട്ടി ഇങ്ങിനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറത്ത് സുരേഷ് ഗോപി എന്ന വ്യക്തിക്ക് നല്ല വോട്ടുകള്‍ കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
അദ്ദേഹത്തിന് കിട്ടിയ വോട്ടുകളില്‍ എല്ലാ മതങ്ങളിലും പെട്ട സ്ത്രീ വോട്ടര്‍മാരുണ്ട്, ക്രിസ്ത്യന്‍ വോട്ടര്‍മാരുണ്ട്. പരമ്പരാഗതമായി യുഡിഎഫിനും എല്‍ഡിഎഫിനും കിട്ടിക്കൊണ്ടിരിക്കുന്ന നായര്‍, ഈഴവ വോട്ടുകളുണ്ട്. ഇതിനെല്ലാം പുറമെ ബിജെപിയുടെ ഒരു ബേസ് വോട്ടുമുണ്ട് എന്നും വിലയിരുത്തപ്പെടുന്നു.Set featured image
കണക്കുകൂട്ടല്‍ പറയുന്നത് ഇങ്ങിനെയാണ്- ഒരു 20,000നും 25000നും ഇടയിലുള്ള വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: