മുസ്ലിം പള്ളിക്ക് നേരെ അസ്ത്രം തൊടുക്കുന്ന ആക്ഷന്‍ കാണിച്ചും തീവ്രഹിന്ദുത്വ നിലപാടുകള്‍ ഉറക്കെപ്പറഞ്ഞും ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ കത്തിക്കയറുന്ന ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ ആസ്തി പ്രഖ്യാപിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു- 221 കോടി. ബിജെപി പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കുന്ന പാര്‍ട്ടിയാണോ? മോദി സ്വത്ത് നോക്കിയല്ല, കഴിവുകള്‍ നോക്കി സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും തെരഞ്ഞെടുക്കുന്ന നേതാവാണ്. മുഖത്ത് ഒരു വട്ടം നോക്കിയാല്‍ അദ്ദേഹത്തിന് അറിയാം ആ വ്യക്തിയുടെ ഊര്‍ജ്ജവും ശേഷിയും.
അങ്ങിനെ ഒരു കൂടിക്കാഴ്ചയില്‍ തന്നെയാണ് മാധവി ലതയെയും കാണുന്നത്. മാധവി ലത ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും വരുന്ന വനിതയാണ്. പക്ഷെ സാധാരണ ഒരു ബിസിനസുകാരിയല്ല. തന്നെ കാണുന്നവര്‍ക്കെല്ലാം പ്രചോദനം നല്കാന് ശേഷിയുള്ള വനിതയാണ്. തന്റെ രണ്ട് മക്കളെ ഐഐടിയില്‍ എത്തിച്ച അമ്മയാണ്. രണ്ട് പെണ്മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. ഇവര്‍ മക്കളെ സ്കൂളില്‍ അയയ്ക്കാതെ വീട്ടിലിരുത്തി പഠിപ്പിച്ച അമ്മ കൂടിയാണ്. എന്നിട്ടും മക്കളെല്ലാം വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന് തിളങ്ങി. അവരുടെ ഭര്‍ത്താവ് വിശ്വനാഥ് കോംപെല്ല വിരിഞ്ചി ലിമിറ്റഡ് എന്ന ഹോസ്പിറ്റലിന്റെ എംഡി ആണ്. അദ്ദേഹവും ഐഐടി മദ്രാസില്‍ നിന്നും പഠിച്ചെത്തിയ എഞ്ചിനീയറാണ്. ഭാര്യ മാധവി ലതയാകട്ടെ ഈ ഹോസ്പിറ്ററിലന്റെ സിഇഒ ആയിരുന്നു.
പക്ഷെ മുത്തലാഖാണ് മാധവി ലതയ്ക്ക് വഴിത്തിരിവായത്. മോദി നിയമം മൂലം മുത്തലാഖ് നിരോധിച്ചതോടെ, അന്ന് മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ ഹൈദരാബാദില്‍ വന്‍ പ്രചാരണമാണ് മാധവി ലത നടത്തിയത്. മുസ്ലിം സ്ത്രീകളെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന രീതി നിയമം മൂലം നിരോധിച്ചതോടെ മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കുകയായിരുന്നു മോദിയെന്ന് മാധവി ലത മുസ്ലിം സ്ത്രീകളെ ബോധ്യപ്പെടുത്തി. അവര്‍ക്ക് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നല്ല ജനപിന്തുണ ലഭിക്കുകയും ചെയ്തു.
നല്ലൊരു ക്ലാസിക്കല്‍ നര്‍ത്തകിയായ മാധവി ലത ഹൈന്ദവ ദര്‍ശനങ്ങളെക്കുറിച്ച് പ്രസംഗിക്കുന്ന ആള് കൂടിയാണ്. മാധവി ലതയുടെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ലിസ്റ്റ് കണ്ടാണ് മോദി ഇവരിലേക്ക് ആകൃഷ്ടയായത്. പാവങ്ങളെ സഹായിക്കുന്ന രണ്ട് ചാരിറ്റബിള്‍ ട്രസ്റ്റ് ഇവര്‍ക്കുണ്ട്. ഇതുവഴി ഹൈദരാബാദില്‍ നിരവധി പാവങ്ങള്‍ക്ക് ചികിത്സയും വിദ്യാഭ്യാസവും നല്കി. ഇവര്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ഇക്കുറി ഒന്നര ലക്ഷം വോട്ടുകള്‍ക്ക് ജയിക്കുമെന്ന് മാധവി ലത അവകാശപ്പെടുന്നുണ്ടെങ്കിലും അസദുദ്ദീന്‍ ഒവൈസി നാല് തവണ ജയിച്ച മണ്ഡലമാണ് ഹൈദരാബാദ് ലോക് സഭാ മണ്ഡലം. 2019ല്‍ 2.02 ലക്ഷം വോട്ടുകള്‍ക്കാണ് ഒവൈസി ജയിച്ചത്. പക്ഷെ ഇക്കുറി എന്തായാലും ഒവൈസിയെ വിറപ്പിക്കുന്ന പ്രചാരണക്കൊടുങ്കാറ്റാണ് മാധവി ലത അഴിച്ചുവിട്ടുവെന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: