ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന പരാതിയില്‍ അന്വേഷണം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റാണ് അമ്പലപ്പുഴ സ്വദേശിനി ഷിബിന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം.പ്രസവത്തെ തുടര്‍ന്നുണ്ടായ അണുബാധ കരളിനെ അടക്കം ബാധിച്ചിരുന്നു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു ഷിബിന. ഇന്ന് ഉച്ചയോടെയാണ് മരണം. ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷമുണ്ടായി.
എന്നാല്‍ യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പ്രസവത്തിന് മൂന്ന് ദിവസം മുന്‍പ് യുവതിക്ക് മൂത്രത്തില്‍ അണുബാധ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വര്‍ധിച്ചുവെന്നും അവര്‍ പറഞ്ഞു.
അണുബാധ ആന്തരിക അവയവങ്ങളെയും ബാധിച്ചു. ഒരാഴ്ച മുമ്പ് നില മെച്ചപ്പെട്ടതിനെ തുടര്‍ന്നു വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായി. ഇന്നുച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിച്ചെന്നാണ് ആശുപത്രി നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: