കശ്മീര്‍: മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് കശ്മീരിന്റെ സ്ഥിതി മെച്ചപ്പെട്ടെന്ന് ഫസ്റ്റ് പോസ്റ്റ് മാനേജിംഗ് എഡിറ്റര്‍ പല്‍കി ശര്‍മ്മ. ഓക്സ് ഫോര്‍ഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്.
“കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞു. അതിന് ശേഷം കശ്മീരിന്റെ സമ്പദ് ഘടന ഇന്ന് ഏറെ മെച്ചപ്പെട്ടു. 1.8 കോടി ടൂറിസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം കശ്മീര്‍ സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഇത്. യുഎഇയിലെ കമ്പനിയില്‍ നിന്നും കശ്മീരിലേക്ക് നേരിട്ടുള്ള നിക്ഷേപമെത്തി.- പല്‍കി ശര്‍മ്മ പറയുന്നു.
ഇനി സുരക്ഷിതത്വത്തെക്കുറിച്ച് പറയാം. തീവ്രവാദി ആക്രമണങ്ങള്‍ പകുതിയായി കുറഞ്ഞു. കശ്മീരിലെ സമ്പദ് ഘടന മെച്ചപ്പെട്ടു. കശ്മീര്‍ മെച്ചപ്പെട്ടു. ചരിത്രപരമായി ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു തെറ്റിനെ ഇന്ത്യ ശരിയാക്കി.- പല്‍കി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: