തിരുവനന്തപുരം: വേണാട് എക്സ്പ്രസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. ഇവര്‍ക്കായി പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റെയില്‍വേ.
മേയ് ഒന്ന് മുതല്‍ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തില്ല. ഈ സാഹചര്യത്തില്‍ സമയക്രമത്തില്‍ 30 മിനിറ്റോളം മുമ്പേ ഓടും. തിരുവനന്തപുരത്ത് നിന്ന് ഷോര്‍ണൂര്‍ വരെ സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസ് തിരിച്ചുമുള്ള യാത്രയിലും സൗത്ത് സ്റ്റേഷനില്‍ എത്തില്ല.
എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റോപ്പുകളിലും 15 മിനിറ്റോളം നേരത്തെ ട്രെയിന്‍ എത്തും.
ഷോര്‍ണൂരിലേക്ക് പോകുമ്പോള്‍ എറണാകുളം നോര്‍ത്തില്‍ രാവിലെ 9.50 ന് ട്രെയിന്‍ എത്തും. ഷൊര്‍ണൂര്‍ ജംഗഷനില്‍ ഉച്ചയ്ക്ക് 12.25 നും എത്തും.
വേണാടിന്റെ തിരുവനന്തപുരത്തേക്കുള്ള സമയക്രമത്തില്‍ എറണാകുളം നോര്‍ത്തില്‍ വൈകിട്ട് 5.15 ന് എത്തും. തിരുവനന്തപുരം സെന്‍ട്രലില്‍
രാത്രി 10 മണിക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: