തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വടകര മണ്ഡലത്തില്‍ മാത്രമാണ് പോളിംഗ് നീണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉത്തര കേരളത്തില്‍ അന്തരീക്ഷ താപനില ഉയര്‍ന്ന തോതിലായിരുന്നു.കടുത്ത വെയില് കാരണം ആളുകള്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് ബൂത്തികളിലെത്തിയത്.
ബീപ് ശബ്ദം കേള്‍ക്കാന്‍ വൈകിയെന്ന പരാതി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ വീഴ്ചയുമുണ്ടായിട്ടില്ല. പരാതി ലഭിച്ചാല്‍ ഉറപ്പായും പരിശോധിക്കും. ചിലയിടങ്ങളില്‍ വോട്ട് ചെയ്യാന്‍ സമയം കൂടുതല്‍ എടുത്തുവെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വീട്ടിലെ വോട്ടും തപാല്‍ വോട്ടും ഉള്‍പ്പെടാതെയാണ് പുതിയ കണക്ക്. ഇതില്‍ ഇനിയും മാറ്റം വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: