തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മതംപറഞ്ഞ് വോട്ട് പിടിച്ച് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശശിതരൂര്‍.
ജനാധിപത്യ സംരക്ഷണ വേദിയുടെ പേരില്‍ സത്യം തിരിച്ചറിയും എന്ന തലക്കെട്ടോടെ തീരപ്രദേശങ്ങളില്‍ വിതരണം ചെയ്ത നോട്ടീസിലാണ് മതത്തിന്റെ പേരില്‍ ശശി തരൂര്‍ വോട്ട് തേടുന്നത്. ഇതര മതസ്ഥരുമായി സാഹോദര്യം കാത്തുസൂക്ഷിക്കുന്ന തീരപ്രദേശത്തുള്ളവരെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് തള്ളി വിടുന്നതാണ് നോട്ടീസിലെ വാചകങ്ങള്‍.
രാജ്യത്തിന്റെ പലഭാഗത്തും ന്യൂനപക്ഷത്തെ (ക്രിസ്ത്യാനികളെ) വേട്ടയാടുന്നു. അവരുടെ ആരാധനാ സ്വാതന്ത്ര്യം തച്ചുടയ്ക്കുന്നു. 41 ശതമാനം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നിട്ടു പോലും അവര്‍ മണിപ്പൂരില്‍ വംശഹത്യക്ക് ഇരയാകുന്നു. യുണൈറ്റഡ് ഇന്ത്യയില്‍ മണിപ്പൂരൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ശരാശരി രണ്ട് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നുവെന്നും നോട്ടീസില്‍ പറയുന്നു. ചില ബൈബിള്‍ വാക്യങ്ങളും ഇതില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ക്രിസ്ത്യാനികളെ അപഹസിക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു.
മണിപ്പൂരില്‍ തകര്‍ക്കപ്പെട്ട പള്ളികള്‍ നമുക്ക് ഓര്മ വേണമെന്നും നോട്ടീസില്‍ പറയുന്നു. മണിപ്പൂര്‍ കലാപത്തിന്റെ ചിത്രവും അതോടൊപ്പം കലാപത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ചിത്രവും ഇതില്‍ നല്‍കിയിട്ടുണ്ട്. ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും സൂചിപ്പിക്കുന്നു. നോട്ടീസിലെ രണ്ടാംഭാഗം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ്.
തീരപ്രദേശങ്ങളില്‍ പുരോഹിതന്മാര്ക്ക് പണം നല്കി രാജീവ് ചന്ദ്രശേഖര്‍ വോട്ട് തേടുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തെര. കമ്മിഷന് ശശി തരൂരിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പോലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. തീരപ്രദേശത്തെ വോട്ട് തനിക്ക് നഷ്ടമാകുമെന്ന് കണ്ടതോടെ എങ്ങനെയെങ്കിലും വോട്ട് നേടാനുള്ള കുതന്ത്രങ്ങളാണ് ഇത്തരത്തിലുള്ള പത്രികള്‍ക്ക് പിന്നില്‍. ഇത് സംബന്ധിച്ച് ബിജെപി തെര. കമ്മിഷന് പരാതി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: