തിരുവനന്തപുരം: ജില്ലയിലെ കോര്പ്പറേഷന് പരിധിയിലെ വിവിധയിടങ്ങളില്‍ രണ്ടു ദിവസത്തേക്ക് ജലവിതരണം മുടങ്ങും. അരുവിക്കരയില്‍ നിന്നു മണ്‍വിള ടാങ്കിലേക്കുള്ള 900എം എം പിഎസ് സി പൈപ്പ് ലൈനില്‍ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോര്‍ച്ച രൂപപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തുന്നതിനാലാണ് ജലവിതരണം നിര്‍ത്തി വയ്ക്കുന്നത്.
27/04/2024 രാവിലെ 6 മണി മുതല്‍ 29/04/2024 രാവിലെ 6 മണി വരെയാകും കുടിവെള്ളം മുടങ്ങുക. മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആര്.പി.എഫ്, ടെക്നോപാര്‍ക്ക്, ആക്കുളം, തൃപ്പാദപുരം, കിന്‍ഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്.
എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ 30/04/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി നോര്‍ത്ത് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: