വയനാട്: തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ബുധനാഴ്ച രാവിലെ 6.10നാണ് സി.പി മൊയ്‌തീന്റെ നേതൃത്വത്തിൽ നാലംഗ സംഘമെത്തിയത്. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയ ഇവരുടെ കൈകളിൽ ആയുധങ്ങളും ഉണ്ടായിരുന്നു. മുടി നീട്ടി വളർത്തിയ രണ്ടു പേരും സംഘത്തിലുണ്ടായിരുന്നു.
ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തുന്നത്.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നും ഇവർ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തു നിൽക്കുകയുമാണ് ഉണ്ടായത്. നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ് വയനാട്. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: