ആദിത്യ എൽ1 ദൗത്യത്തിൽ നിന്നും സൂര്യനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്.പിസി ചന്ദ്ര ഗ്രൂപ്പിന്റെ പ്രത്യേക അവാർഡ് ഏറ്റുവാങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പേടകത്തിലെ വിവിധ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ഇസ്രോ മേധാവി വ്യക്തമാക്കി. തങ്ങൾ നിരന്തരം സൂര്യനെ നിരീക്ഷിച്ചു വരികയാണെന്നും യുവി മാഗ്നറ്റിക് ചാർജുകളുടെയും കൊറോണ ഗ്രാഫിന്റെയും നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ആദ്യ സൗരോർജ ദൗത്യമാണ് ആദിത്യ എൽ1. 2023 സെപ്റ്റംബർ രണ്ടിനാണ് പേടകം ഔദ്യോഗിക യാത്ര ആരംഭിച്ചത്. അഞ്ച് വർഷക്കാലം പേടകം ദൗത്യം നിർവഹിക്കുമെന്ന് ഇസ്രോ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: