വാഷിംഗ്ടൺ: അരിസോണയിലെ ലേക്ക് പ്ലസൻ്റിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടു ഇന്ത്യൻ വിദ്യാർഥികൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തെലങ്കാന സ്വദേശികളായ നിവേശ് മുക്ക (19), ഗൗതം പാർസി (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
അവർ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളായിരുന്നു. അപകടം നടന്നയുടനെ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: