ബെംഗളൂരു: വീരശൈവ ലിംഗായത്ത് സ്വാമി ധാര്‍വാഡില്‍ മത്സരത്തിനില്ലെന്ന് തീരുമാനിച്ചതോടെ ബിജെപി ക്യാമ്പില്‍ ആഹ്ളാദം. യെദ്യൂരിയപ്പയുടെ മകന് വിജയേന്ദ്ര കര്‍ണ്ണാടക ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ബിജെപി കരുത്താര്‍ജ്ജിക്കുകയാണ്. ഇപ്പോള്‍ ബിജെപിയില്‍ നിന്നും പിണങ്ങി നിന്നിരുന്ന ഒരു വിഭാഗം ലിംഗായത്തുകളും ബിജെപിയോട് അടുക്കുകയാണ്.
ധാര്‍വാഡില്‍ നിന്നും സ്വതന്ത്രമായി മത്സരിക്കുമെന്നായിരുന്നു വീരശൈവ ലിംഗായത്തുകളുടെ പ്രതിനിധിയായ ഫക്കീര ദിംഗലേശ്വര്‍ സ്വാമി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതായി സ്വാമി തിങ്കളാഴ്ച അറിയിച്ചു. സ്വാമി സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഹിന്ദുവോട്ടുകള്‍ ഭിന്നിക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് ഉള്ളില്‍ ആനന്ദിച്ചിരുന്നു.
അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കേന്ദ്രമന്ത്രിയായിരുന്ന പ്രള്‍ഹാദ് ജോഷിയാണ്. ഇദ്ദേഹത്തെ തോല്പിക്കാന് കോണ്‍ഗ്രസ് കച്ചകെട്ടിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് അവര്‍ ഫക്കീര ദിംഗലേശ്വര്‍ സ്വാമിയെ കളത്തിലിറക്കിയത്.
ഹുബ്ലിയിലെ മൂസുവിര മഠത്തില്‍ നടത്തിയ സന്യാസിമാരുടെ യോഗത്തില്‍ വീരശൈല ലിംഗായത്ത് നേതാക്കളും പ്രായമേറിയവരും പങ്കെടുത്ത യോഗത്തില്‍ ദിംഗലേശ്വര്‍ സ്വാമി ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രള്‍ഹാദ് ജോഷി നില്‍ക്കുന്നതിനെ എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: