തിരുവനന്തപുരം: യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഭാരതസര്‍ക്കാരിന്റെ പിന്തുണയോടെ ശശി തരൂര്‍ മത്സരിച്ചപ്പോള്‍ നരേന്ദ്രമോദി ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ അദ്ദേഹം ഉറപ്പായും ജയിക്കുമായിരുന്നുവന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. നിര്‍ഭാഗ്യവശാല്‍ മന്‍മോഹന്‍ സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി. ഒരു രാജ്യത്തിന്റേയും പിന്തുണ തരൂരിനു ലഭ്യമാക്കാന്‍ അന്ന് ഭാരതത്തിന് കഴിഞ്ഞില്ല. സാമൂഹ്യമാധ്യങ്ങളിലുള്ളവരുടെയും എഴുത്തുകാരുടെയും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു ചര്‍ച്ചനടത്തുന്നതിനായി ശശി തരൂര്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. ഭാരതം ഔദ്യോഗികകമായി പി്ന്തുണപ്രഖ്യാപിച്ചെങ്കിലും മറ്റൊരു രാജ്യത്തിന്റെ പോലും വോട്ടു ലഭ്യമാക്കാനുള്ള നയതന്ത്രജ്ഞത കാണിച്ചില്ല. അനൗദ്യോഗിക വോട്ടെടുപ്പുകള്‍ക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ തരൂര്‍ മത്സരത്തില്‍ നിന്ന് പിന്മാറി. ഇന്നായിരുന്നെങ്കില്‍ തൂരൂര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ ആകുമായിരുന്നു. കാരണം നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി പദവിയില്‍ അണ്ണാമലൈ പറഞ്ഞു.
പരസ്പരം പോരടിക്കുന്നവര്‍ക്ക് ഒരു കാബിനറ്റിനെ എങ്ങനെ നയിക്കാനാകുമെന്ന് .അണ്ണാമലൈ ചോദിച്ചു. ഇന്‍ഡി സഖ്യത്തിന്റ അജണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വിരോധം മാത്രമാണ്.രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലിലല്ലേ, എന്തുകൊണ്ടാണ് പിണറായി വിജയനെ ജയിലിലടക്കാത്തതെന്നാണ് കേരളത്തിലെത്തുമ്പോള്‍ രാഹുല്‍ഗാന്ധി ചോദിക്കുന്നത്. രാഹുല്‍ഗാന്ധിയെ ജയിലിലടയ്‌ക്കാത്തതെന്തെന്നാണ് പിണറായി വിജയന്‍ ചോദിക്കുന്നത്. പരസ്പരം കേരളത്തില്‍ പോരടിക്കുകയും കേരളത്തിന് പുറത്ത് ഇവര്‍ ഒരുമിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
2014 ലും 19 ലും നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ വിവിധതരം പ്രചരണങ്ങള്‍ നടത്തി പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ഒരുമുന്നണിയായി രംഗത്തിറങ്ങിയിരിക്കുകയാണ്. 1952 ലെ ആദ്യ തെരഞ്ഞെടുപ്പും 77 ലെ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള വിധിയെഴുത്തും പോലെ ചരിത്രപരമായി പ്രധാനപ്പെട്ടതാണ് നരേന്ദ്രമോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പ്. ഇത് കേരളത്തിലെ ജനങ്ങള്‍ വിവേകത്തോടെ വിനിയോഗിക്കണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന തുടര്‍ച്ചയ്‌ക്കും തിരുവനന്തപുരത്തിന്റെ പുരോഗതിക്കും രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കേരളത്തിന് വികസനവും പുരോഗതിയും തെരഞ്ഞെടുക്കാനുള്ള അവസരമാണ്. കേരളം ഇപ്പോഴും സില്‍വര്‍ലൈന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്ദേഭാരത് എത്തിച്ചുകഴിഞ്ഞു. പാലക്കാട്ടും തിരുവനന്തപുരത്തുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇതിന്റെ അവകാശികള്‍ തങ്ങളാണെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും പരസ്പരം പോരടിക്കുകയാണ്. ഇന്‍ഡി മുന്നണി ആദ്യം തോല്‍ക്കേണ്ടത് കേരളത്തിലാണ്. നാടിനെ മുന്നോട്ട് നയിക്കാന്‍ മോദിയെ തെരഞ്ഞെടുത്തിരിക്കുന്നു. കേരളവും മോദിയെ തെരഞ്ഞെടുക്കാന്‍ തയ്യാറാകണം. ജല്‍ ജീവന്‍ മിഷന്‍ കേരളത്തില്‍ മാത്രമാണ് ഏറ്റവും പിന്നോട്ട് നില്‍ക്കുന്നത്. ബിഹാറില്‍ മാത്രം ഈ പദ്ധതിയുടെ പുരോഗതി 96 ശതമാനമാണെന്നും അദ്ദേഹം വ്യകത്മാക്കി.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നടപടികളാണ്. ഒന്നുകില്‍ പേര് മാറ്റും അല്ലെങ്കില്‍ നടപ്പിലാക്കുന്നത് തടയും.വയനാട്ടില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്‍ഡി മുന്നണിയലെ പ്രശ്‌നങ്ങളും ആരംഭിച്ചു. രണ്ടാം ഘട്ടം കഴിയുന്നതോടെ മുന്നണി തകരും. ജൂണ്‍ 4 ന് കേരളത്തിന് മുക്തി ലഭിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു
ബിജെപി സാമൂഹ്യമാധ്യമവിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ സാമൂഹ്യമാധ്യമ വിഭാഗങ്ങളില്‍ സ്വാധീനമുള്ളവരും എഴുത്തുകാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: