തിരുവനന്തപുരം : മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര് വീട്ടില്‍ വോട്ടു ചെയ്തു.
85 വയസില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാസം 25 വരെ വീട്ടില്‍ വോട്ട് തുടരും.
പൊലീസ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വോട്ടു രേഖപ്പെടുത്താന്‍ വീട്ടിലെത്തുക.വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത് മെറ്റല്‍ ബോക്സുകളില്‍ സൂക്ഷിച്ച് പിന്നീട് സുരക്ഷിതമായി സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: