പത്തനംത്തിട്ട: ഇന്ന് അയിരൂര്‍ മണ്ഡലത്തിലായിരുന്നു അനില്‍ ആന്റണിയുടെ പര്യടനം. 2.30ന് പാടിമണ്ണില്‍ ആയിരുന്നു തുടക്കം. വറുത്തെടുക്കുന്ന മേടച്ചൂടിനെയും അവഗണിച്ച് പ്രിയ സ്ഥാനാര്‍ത്ഥിയെ കാണാനും വിജയാശംസ നേരാനും പാടിമണ്ണില്‍ കാത്തുനിന്നത് നൂറുകണക്കിനാളുകള്‍.
തുടര്‍ന്ന് വായ്പൂരും കോട്ടാങ്ങലും പിന്നിട്ട് മൂന്നു മണിയോടെ ചുങ്കപ്പാറയില്‍. അവിടെ നിന്ന് പെരുംപെട്ടി, വൃന്ദാവനം, ചാലാപ്പള്ളി, എഴുമറ്റൂര്‍, എഴുമറ്റൂര്‍ മേലേകവല വഴി നാലുമണിയോടെ വാളക്കുഴിയില്‍ എത്തിയപ്പോള്‍ കാത്തുനിന്നത് വന്‍ പുരുഷാരം.
തുടര്‍ന്ന് കൊട്ടിയമ്പലം, തെള്ളിയൂര്‍, തടിയൂര്‍ എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട് അഞ്ചു മണിയോടെ പ്ലാങ്കമണില്‍. പിന്നീട് പുതിയകാവ്, ചെറുകോല്‍പ്പുഴ, കച്ചേരിപ്പടിയിലൂടെ ആറുമണിയോടെ വാഴകുന്നത്ത്. കളിയാനിക്കല് ആയിരുന്നു അടുത്ത കേന്ദ്രം. കീക്കൊഴൂര്‍, പേരൂര്‍ച്ചാല്‍, വരവൂര്‍ എന്നിവിടങ്ങളിലെ വന്‍ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി അങ്ങാടി പുല്ലൂപ്രത്ത് ആയിരുന്നു ഇന്നലത്തെ പര്യടനം സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: