ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലായതോടെ പോരാട്ടം ഉച്ചസ്ഥായിയില്‍. മുന്നണികള്‍ ആവനാഴിയിലെ അവസാന അടവുകളും പയറ്റിത്തുടങ്ങി. വര്‍ഗീയത ആളിക്കത്തിക്കുകയാണ് ഇടതുവലതു മുന്നണികള്‍. പൊതുജനത്തിന് വേണ്ടിയല്ല പ്രത്യേക വിഭാഗത്തിന്റെ അവകാശങ്ങല്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ പോരാടുന്നത് എന്ന പ്രതീതിയാണ് ഇടതു, വലതു പ്രചാരണങ്ങളില്‍. സംസ്ഥാന, കേന്ദ്രനേതാക്കള്‍ പ്രസംഗിക്കുന്നതും ഇതെ ശൈലിയിലാണ്. നാടിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതും വലതും തയ്യാറാകുന്നില്ല.
വികസനം ചര്‍ച്ചയാകുന്നതിനെ ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികള്‍ ഭയക്കുന്നു. വികസന രാഷ്‌ട്രീയം ചര്‍ച്ചയായാല്‍ തിരിച്ചടി ഉറപ്പാണെന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനും അറിയാം. നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ വികസനനേട്ടങ്ങളും ഇടതും വലതും ഒന്നിച്ചും, അല്ലാതെയും പതിറ്റാണ്ടുകള്‍ ഭരിച്ച കാലയളവിലെ വികസന രാഹിത്യവും ചര്‍ച്ചയായാല്‍ എന്‍ഡിഎയ്‌ക്ക് സ്വാഭാവികമായും മേല്‍ക്കൈ ലഭിക്കും.
അതിനാല്‍ നാടിന് പ്രയോജനമില്ലാത്ത പ്രചാരണ കോലാഹലങ്ങളിലൂടെ ജനശ്രദ്ധ മാറ്റാനാണ് ശ്രമം. യുപിഎ ഭരണകാലത്ത് ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം നാല് പേരാണ് കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. എ.കെ. ആന്റണി, വയലാര്‍ രവി ക്യാബിനറ്റ് മന്ത്രിമാരും കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് സഹമന്ത്രിമാരും ആയിരുന്നു. എന്നാല്‍ ഒരു വികസന പദ്ധതിയും ആലപ്പുഴയിലേക്ക് കൊണ്ടുവരാന്‍ നാലു മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല.
എ.ബി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കായംകുളം താപനിലയം ഉദ്ഘാടനം ചെയ്തത്. പിന്നീട് കേന്ദ്രപദ്ധതികള്‍ യാഥാര്‍ത്ഥ്യമാകാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടിവന്നു. ആലപ്പുഴ ബൈപ്പാസ്, പള്ളിപ്പുറം ഫുഡ്പാര്‍ക്ക്, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി മോദി ഗ്യാരന്റിയില്‍ യാഥാര്‍ത്ഥ്യമായ പദ്ധതികള്‍ നിരവധി. റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍, ദേശീയപാത വികസനം തുടങ്ങി അതിവേഗം നടപ്പാകുന്ന പദ്ധതികളും ഏറെ. ഈ സാഹചര്യത്തില്‍ ആലപ്പുഴയുടെ ശോഭയ്‌ക്ക് നരേന്ദ്രമോദിയുടെ ഗ്യാരന്റി എന്ന എന്‍ഡിഎയുടെ പ്രചാരണം ജനം ഏറ്റെടുത്തു കഴിഞ്ഞു.
ഇടതുവലതു പോരാട്ടങ്ങള്‍ക്കിടയില്‍ വെറും കാഴ്ചക്കാര്‍ എന്ന മുന്‍കാല രീതിയില്‍ നിന്ന് മാറി ആലപ്പുഴ അക്ഷരാര്‍ത്ഥത്തില്‍ ത്രികോണ പോരിലായിക്കഴിഞ്ഞു, വിവിധ രാഷ്‌ട്രീയ, മത, സാമുദായിക നേതൃത്വങ്ങളും ഇക്കാര്യം പരസ്യമായി സമ്മതിക്കുന്നു. വനിതാ വോട്ടര്‍മാരും ഇരുപതിനായിരത്തിലേറെ വരുന്ന പുതിയ വോട്ടര്‍മാരുമാകും ഇത്തവണ വിധി നിര്‍ണയിക്കുക. വികസന രാഷ്‌ട്രീയവും സ്ത്രീപക്ഷ നിലപാടുകളും ഉയര്‍ത്തുന്ന എന്‍ഡിഎയ്‌ക്ക് അതിനാല്‍ ശുഭ പ്രതീക്ഷ ഏയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: