2004ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ മുന്നണിയുണ്ടാക്കി, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍വന്നു. പ്രധാനമന്ത്രിയായത്, ‘ഐ ആം നോട്ട് എ പ്രൈംമിനിസ്റ്റര്‍ മെറ്റീരിയല്‍’ (ഞാന്‍ പ്രധാനമന്ത്രിയാകാന്‍ പറ്റിയതല്ല) എന്ന് പറഞ്ഞ്, രാഷ്ട്രീയ ബഹളങ്ങളില്നിന്നൊഴിഞ്ഞുനിന്ന ഡോ. മന്‍മോഹന്‍സിങ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ സംഭവം. സോണിയ പ്രധാനമന്ത്രിയാകുമെന്ന പ്രതീതി ഉണ്ടാവുകയും അത് മങ്ങുകയും ചെയ്തതിനുശേഷം പല പേരുകള്‍ക്കുമൊടുവില്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയാവുകയായിരുന്നു.
അതിനിടയ്ക്ക് ഉണ്ടായ പല സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ പ്രതിജ്ഞ. രോഗബാധിതയായി അന്തരിച്ചില്ലായിരുന്നെങ്കില്‍ ഇന്നും ബിജെപിയുടെ നേതൃനിരയില്‍, സര്‍ക്കാരില്‍, തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ എല്ലാം കാണുമായിരുന്ന സുഷമ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത അടയാളമാകുന്നതില് ആ സംഭവത്തിനുമുണ്ട് സ്ഥാനമേറെ.
2004ല്‍ കോണ്‍ഗസ് മറ്റു കക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. ഭൂരിപക്ഷത്തിനുള്ള 272 എംപിമാരുടെ പിന്തുണയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സോണിയ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ടു. സോണിയ പ്രധാനമന്ത്രിയായേക്കുമെന്ന സ്ഥിതിവന്നു. വിദേശജാതയായ, ഭാരത പണ്ടൗണ്ടരത്വമില്ലാത്ത, ആളെന്ന വികാരം സോണിയയ്ക്കെതിരെ രാജ്യത്താകെ, കോണ്ഗ്രസില്പോ
ലും ശക്തമായിരുന്നു. ഈ വിഷയത്തിലെ നിലപാടിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന് ശരദ്പവാര്‍, പി.എ. സാങ്മ, താരീഖ് അന്‍വര്‍ എന്നിവര്‍ പുറത്തായത്. രാജ്യമെമ്പാടും ഇതേ വികാരമായിരുന്നു. ഈ അവസരത്തിലാണ് സുഷമാ സ്വരാജ് ‘പ്രതിജ്ഞ’യെടുത്തത്- സുഷമപ്രതിജ്ഞ. അത് ഭാരത രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ഇടിമുഴക്കമായിരുന്നു. ‘സോണിയ പ്രധാനമന്ത്രി ആയാല്‍, അവര്‍ അധികാരത്തില്‍ തുടരുംവരെ ഞാന്‍ തലമുണ്ഡനം ചെയ്ത്, വെള്ളസാരിയുടുത്ത്, ആഭരണം ധരിക്കാതെ, ഉഴുന്നുമാത്രം കഴിച്ച്, വെറും തറയില്‍ ഉറങ്ങും,’ എന്നായിരുന്നു സുഷമയുടെ പ്രഖ്യാപനം. ആ ‘വെള്ളിടി’ കൊള്ളേണ്ടിടത്ത് കൊണ്ടു. സോണിയ പ്രധാനമന്ത്രി ആയില്ല. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി.
പ്രധാനമന്ത്രിയാകാന്‍ പറ്റിയ ആളല്ല താനെന്ന് മന്മോഹന് സിങ് സ്വയം അഭിപ്രായപ്പെട്ടത് കൃത്യമായിരുന്നു. പത്തു വര്‍ഷം കൊണ്ട് അത് രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ബോധ്യമായി. വാസ്തവത്തില്‍ മന്മോഹന് പ്രധാനമന്ത്രി പദത്തിലേ പ്രവര്‍ത്തന പോരായ്മകള്‍ ഉണ്ടായിരുന്നുള്ളു. വാണിജ്യ-വ്യാപാര ബന്ധത്തിലും സമ്പദ് വ്യവസ്ഥയിലും ആഗോളീകരണം, ഉദാരീകരണം എന്നിവ ലോകരാജ്യങ്ങള്‍ നടപ്പാക്കിയ കാലത്ത് അതില്‍ ഭാരതത്തിനു വേണ്ടി ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ഉള്ളില്‍ നിന്ന്, ‘പോരടിച്ച’ ധനമന്ത്രിയായിരുന്നു പി.വി. നരസിംഹറാവുവിന്റെ ഭരണകാലത്ത് അദ്ദേഹം. അക്കാലത്ത്, അമേരിക്കയുടെ സമ്മര്‍ദ്ദത്തിലും നിയന്ത്രണത്തിലുമായിരുന്ന ഐഎംഎഫും ലോകബാങ്കും മറ്റും നിശ്ചയിക്കുന്നതായിരുന്നു പൊതുവേ, എല്ലാ രാജ്യങ്ങളുടേയും സാമ്പത്തിക നിലപാടുകളും പദ്ധതികളും.
അക്കാലത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപി, ആഗോളീകരണത്തിന് ബദലായി അവതരിപ്പിച്ച സ്വദേശിവല്‍ക്കരണത്തിന്റെ സ്വാധീനമാണ് പില്ക്കാലത്ത് പല സ്വന്തം നിലപാടുകള്‍ക്കും രാജ്യത്തെ സജ്ജമാക്കിയത്. പൊഖ്റാന്‍ അണു പരീക്ഷണ കാലത്ത് ലോകരാജ്യങ്ങളില്‍ ചിലത് ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് രാജ്യം വളര്‍ന്നത് ആഗോളീകരണ- ഉദാരവല്‍ക്കരണത്തിന്റെ ബദലായ സ്വദേശി മോഡലിന്റെ വിജയമായിരുന്നു. മന്മോഹന് സിങ് കേന്ദ്ര ധനമന്ത്രിയായിരിക്കെ രാജ്യം സ്വീകരിച്ച ചില നയങ്ങളോട് എതിര്‍പ്പ് രൂക്ഷമായ കാലം. പ്രതിപക്ഷ പ്രക്ഷോഭത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ദീര്‍ഘകാലം സ്തംഭിച്ചു. സാധാരണ പ്രതിപക്ഷം ഇത്തരം വേളകളില്‍ ഉയര്‍ത്തുന്ന ആവശ്യം ചുമതലക്കാരനായ മന്ത്രിയെ മാറ്റുക എന്നതായിരുന്നു. പക്ഷേ, ബിജെപി ആവശ്യപ്പെട്ടത് നയ നിയമങ്ങളിലെ രാജ്യ താല്പര്യ വിരുദ്ധമായവ തിരുത്തിക്കുക എന്നതായിരുന്നു. അക്കാലത്ത് ഇതേക്കുറിച്ച് പരന്ന ഒരു തമാശ ഇങ്ങനെയായിരുന്നു: മന്മോഹനെ മാറ്റാന്‍ പ്രതിപക്ഷം ആവശ്യപ്പെടാത്തത്, സാമ്പത്തിക പരിഷ്കരണ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള സാങ്കേതിക പദങ്ങളുടെ അര്‍ത്ഥമെങ്കിലും അറിയാവുന്നത് ഐഎംഎഫ് മുന്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിനാണ്. അതുകൂടിയില്ലെങ്കില്‍ എന്തു ചെയ്യും എന്നായിരുന്നു. മന്മോഹന് ധനകാര്യത്തിലെ കണക്ക് മാത്രമാണ് നോക്കിയത്. ഒരു രാജ്യം ഭരിക്കാന്‍, നിയന്ത്രിക്കാന്‍, നയിക്കാന്‍ പരിചയം പോരായിരുന്നു. ഒരു തെരഞ്ഞെടുപ്പിലും സാധാരണക്കാരുമായി ഇടപെടാതെ രാജ്യസഭയിലൂടെയാണ് എംപി ആയതും പിഎം ആയതും.
മന്മോഹന്റെ അഞ്ചു വര്‍ഷഭരണം അടുത്ത തവണയും (2009ല്‍) നീട്ടിക്കിട്ടി, ജനായത്ത മാര്‍ഗത്തില്‍ത്തന്നെ. അതിനിടെ, സോണിയ ‘സൂപ്പര്‍ പ്രധാനമന്ത്രിയായി’ എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരില്‍ ‘വാളെടുത്തവരെല്ലാം വെളിച്ചപ്പാട്’ എന്ന മട്ടിലായി. അഴിമതികള്‍ വ്യാപകമായി. ആരുമില്ലാ ചോദിക്കാനെന്നു വന്നു. കോടതികള്‍ മാത്രമായി അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷാകേന്ദ്രം. അങ്ങനെയിരിക്കെ 2014ലെ തെരഞ്ഞെടുപ്പു വന്നു.
2014-ല്‍ ബിജെപിയുടെ കേന്ദ്രഭരണത്തിലേക്കുള്ള തിരിച്ചുവരവ്, നരേന്ദ്ര മോദി പ്രധാനമന്ത്രി. പുതിയ ദിശയില്‍, രീതിയില്‍, സമ്പ്രദായത്തില്‍ ഭരണം. ആരും പ്രതീക്ഷിക്കാത്ത പരിഷ്കാരങ്ങള്‍. അതിലൂടെ ജനക്ഷേമ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍. വലിയൊരു ചുവടുമാറ്റമായിരുന്നു അതെല്ലാം. ആദ്യവര്‍ഷത്തില്‍ത്തന്നെ സര്‍ക്കാര്‍ ചുവടുറപ്പിച്ചു. പിന്നെ സമഗ്രമായ മാറ്റങ്ങളായിരുന്നു. തുടര്‍ഭരണത്തിന് 2019 ലെ വോട്ട്, അത് വന്പിച്ച രാഷ്ട്രീയ പരിവര്‍ത്തനമായിരുന്നു.
രണ്ടാം വട്ടവും അധികാരത്തില്‍; ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിട്ടും എന്‍ഡിഎ മുന്നണി നിലനിര്‍ത്തി. അതിലെ ഓരോ പാ
ര്‍ട്ടിക്കും അംഗീകാരവും അഭിമാനത്തോടെയുള്ള പ്രവര്‍ത്തനവും ഉറപ്പാക്കി സര്‍ക്കാരില്‍ പങ്കാളികളാക്കി. എന്‍ഡിഎ ഏത് ഘട്ടത്തിലും ഒരു സ്ഥിരം രാഷ്ട്രീയ- ഭരണ വേദിയായി. അതില്‍ ഓരോ ഘടകകക്ഷിയേയും ബിജെപി മുന്നോട്ടുവച്ച ‘ആദ്യംരാജ്യം, പിന്നെ പാര്‍ട്ടിയും രാഷ്ട്രീയവും’ എന്ന ചിന്താപദ്ധതിയും സമഗ്രവികസനം, അഴിമതിയില്‍ നിന്നുള്ള മുക്തി എന്നിവ ലക്ഷ്യവും സദ്ഭരണം അതിനുള്ള മാര്‍ഗവും എന്ന രീതി സ്വീകാര്യമാക്കി. അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍, തുടര്‍ന്ന് പത്തുവര്‍ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍, തിരികെ അധികാരത്തിലെത്തിയപ്പോള്‍, തുടര്‍ ഭരണത്തിന് അധികാരം കിട്ടിയപ്പോള്‍ എല്ലാം എന്‍ഡിഎയുടെ അസ്തിത്വം നിലനിന്നു, നിലനി
ര്‍ത്തി. അതായത് കേവലം ഒരു രാഷ്ട്രീയ മുന്നണിയുടെ താല്‍ക്കാലിക സംവിധാനമായിരുന്നില്ല എന്‍ഡിഎയുടെ പിന്നണിയില്‍. അത് സഖ്യമായിരുന്നു, ആണ്, ആയിരിക്കും. അതുകൊണ്ടാണ് മൂന്നാംവട്ടം ഭരണം ഉറപ്പാക്കുമ്പോഴും എന്‍ഡിഎയ്ക്ക് 400 ല്‍ ഏറെ സീറ്റ് എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയിട്ടുള്ളത്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: