ബിജെപിയുടെ ആത്മവിശ്വാസം അളക്കുന്ന മാപിനിയുമായി മനോരമ ലേഖകന്‍. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍, കഴിഞ്ഞതവണ ജയിച്ച 51 സീറ്റുകള്‍ ഇക്കുറി നിലനിര്‍ത്താമെന്ന ആത്മവിശ്വാസം ബിജെപിക്ക് ഇല്ലെന്നാണ് മനോരമയുടെ ന്യൂഡല്‍ഹി ലേഖകന്റെ കണ്ടെത്തല്‍. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ നാലഞ്ചു സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും അതിന്റെ ഇരട്ടി സീറ്റുകള്‍ കൈവിട്ടുപോയേക്കാമെന്ന ആശങ്കയും പാര്‍ട്ടി പുലര്‍ത്തുന്നു എന്ന് ഇതേ മാപിനി വച്ച് മനോരമ കണ്ടെത്തി.
എന്നാല്‍ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്നതില്‍ ബിജെപിക്കു കിട്ടാതിരുന്ന മണ്ഡലങ്ങളിലെല്ലാം ഒരു വര്‍ഷം മുന്‍പ് തന്നെ കൃത്യമായ പ്രചാരണം ആരംഭിച്ചിരുന്നു എന്ന് മനോരമ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച ആന്‍ഡമാന്‍ നിക്കോബാര്‍, എസ.പി ജയിച്ച യുപിയിലെ റാംപൂര്‍ , നഗിന, ബിജനോര്‍ എന്നിവ പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷ . അതേസമയം സഹാറന്‍പൂരില്‍ പിന്നോക്ക വിഭാഗങ്ങളുടെ എതിര്‍പ്പ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്ല്യാന് എതിരാകുമെന്ന ആശങ്കയുമുണ്ട്. തമിഴ്നാട്ടില്‍ അഞ്ചു സീറ്റുകള്‍ കിട്ടുമെന്ന് ചില സര്‍വേകളില്‍ പറഞ്ഞെങ്കിലും ഒന്നോ രണ്ടോ സീറ്റിനപ്പുറം ബിജെപിക്ക് പ്രതീക്ഷയില്ലെന്നും പത്രം കണ്ടെത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: