കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ 4 മലയാളി ജീവനക്കാരിലൊരാളായ ആന്‍ ടെസ്സ മാധ്യമങ്ങളോട് പറഞ്ഞു. തിരികെ നാട്ടിലെത്തിയശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആന്‍. വ്യാഴാഴ്്ച വൈകുന്നേരത്തോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കോട്ടയത്തും. എത്തിയത്.
പെണ്‍കുട്ടി എന്ന പരിഗണന കൊണ്ടാവാം ആദ്യം തന്നെ മോചിപ്പിച്ചതെന്ന് ആന്‍ ടെസ്സ പറഞ്ഞു. ഇന്നു വരെ അറിയാത്ത കാണാത്ത നിരവധി പേരുടെ സഹായം ലഭിച്ചു. കപ്പല്‍ പിടിച്ചെടുത്തവരില്‍ നിന്ന് മാന്യമായ പെരുമാറ്റമാണ് ഉണ്ടായത് ഭക്ഷണം പാകം ചെയ്ത് കാഴിക്കാനും സൗകര്യം നല്കി. കപ്പലിലുള്ള മലയാളികളടക്കം എല്ലാവരും സുരക്ഷിതരാണ്. ഇനിയും കപ്പലിലെ ജോലി തന്നെ തുടരണം. ഏറെ ആഗ്രഹിച്ചു നേടിയ ജോലിയാണെന്നും ആന്‍ പറഞ്ഞു.
ആന്‍ ടെസ്സയുടെ മോചനത്തിന് പിന്നാലെ കപ്പലിലെ 16 ഇന്ത്യക്കാരായ ജീവനക്കാരെയും മോചിപ്പിക്കാന്‍ അനുമതി നല്‍കിയതായി ഇറാന് സ്ഥാനപതി വിശദമാക്കി. കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് മറ്റ് മലയാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: