ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പുലകേശിനഗര്‍ മുന്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.
രണ്ടു വര്‍ഷം മുമ്പു മുതല്‍ കോണ്‍ഗ്രസ് തന്നെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നെന്ന് അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി പറഞ്ഞു. വിഷമഘട്ടങ്ങളില്‍ തന്റെ കൂടെ നിന്നത് കോണ്‍ഗ്രസല്ല ബിജെപിയാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ തന്നോട് പെരുമാറിയ രീതിയാണ് തന്നെ ബിജെപിയില്‍ ചേര്‍ത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: