ബെംഗളൂരു: കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
ദ്വാരകിഷിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കന്നട ചലച്ചിത്ര മേഖലയിലെ ദ്വാരകിഷിന്റെ സംഭാവനകള്‍ക്ക് അതിരുകളില്ല, ദശാബ്ദങ്ങളോളം അവ ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രജനീകാന്ത് തുടങ്ങി രാഷ്ട്രീയ, സിനിമ മേഖലകളില്‍ നിന്നുള്ള നിരവധി പേര് അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു.
1942ല്‍ മൈസൂരുവിലെ ഹുന്‍സുരിലാണ് ദ്വാരകിഷ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയതിന് ശേഷം നാടകങ്ങളില്‍ സജീവമായി. ഹാസ്യവേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
1966ല്‍ പുറത്തിറങ്ങിയ മമതേയ ബന്ധനയുടെ സഹനി
ര്മാതാവായാണ് സിനിമയിലെത്തിയത്. 1969ലെ മേയര്‍ മുത്തണ്ണയാണ് അദ്ദേഹം ആദ്യമായി നിര്‍മിച്ച സിനിമ. നൂറിലേറെ ചിത്രങ്ങളി അഭിനയിച്ചു. അമ്പതോളം ചിത്രങ്ങള്‍ നി
ര്‍മിച്ച അദ്ദേഹം ഇരുപത് സിനിമകള്‍ സംവിധാനം ചെയ്തു. ശിവരാജ്കുമാറിന്റെ ആയുഷ്മാന്‍ ഭവയാണ് (2019) ഒടുവില്‍ നിര്‍മിച്ച ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: