വാഷിങ്ടണ്‍: ഭാരതവും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇരു രാജ്യവും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ യുഎസ് ഇതില്‍ മധ്യസ്ഥം വഹിക്കാനില്ലെന്ന് യുഎസ് വക്താവ് മാത്യൂ മില്ലര്‍ അറിയിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും നടത്തുന്ന ഭീകരര്‍ക്കെതിരെ അതിര്‍ത്തി കടന്ന് മറുപടി നല്കാന് മടിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിലാണ് മില്ലറുടെ ഈ പ്രസ്താവന. ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. യുഎസിന്റെ മികച്ച നയതന്ത്ര പങ്കാളിയുമാണ്. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവരാണ് ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടത്. അതിനായി ഇരു രാജ്യങ്ങള്‍ക്കും യുഎസ് എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്നും മില്ലര്‍ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: