തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2022-23 വര്‍ഷത്തില്‍ ഇത് 34,60,000 പേരായിരുന്നു. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 27 ശതമാനമാണ് വര്‍ധനവ്. 20222023ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു.
യാത്രക്കാരില്‍ 2.42 ദശലക്ഷം പേര് ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം പേര് അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരില്‍ ഏറ്റവുമധികം പേര് യാത്രചെയ്തത് ഷാര്‍ജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ബെംഗളൂരുവിലേക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം വന്നുപോയ വിമാനങ്ങളുടെ സര്‍വീസുകളിലും വന്‍ വര്‍ധനവുണ്ടായി. 29,778 എയര്‍ ട്രാഫിക് മൂവ്മെന്റുകളുടെ വര്‍ധനവാണ് ഉണ്ടായതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. മുന്‍വര്‍ഷത്തില്‍ ഇത് 24,213 ആയിരുന്നു. 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
4.4 ദശലക്ഷം യാത്രക്കാരില്‍ 2.42 ദശലക്ഷം പേര് ആഭ്യന്തര യാത്രക്കാരും 1.98 ദശലക്ഷം പേര് അന്താരാഷ്ട്ര യാത്രക്കാരുമാണ്. ഏറ്റവും കൂടുതല്‍ പേര് യാത്ര ചെയ്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ ഷാര്‍ജയും ആഭ്യന്തര എയര്‍പോര്‍ട്ടുകളില്‍ ബെംഗളൂരുവുമാണ് ഒന്നാം സ്ഥാനത്ത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ 29778 ലെ എടിഎമ്മുകള്‍ മുന്‍ സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്ത 24213 എടിഎമ്മുകളേക്കാള്‍ 23% കൂടുതലാണ്. വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത്, തടസ്സരഹിതവും മികച്ചതുമായ യാത്ര ഉറപ്പാക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം വിമാനത്താവളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: