തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് ഏപ്രിൽ 19-ന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. തൃശൂർ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
എന്നാൽ മുമ്പ് നിശ്ചയിച്ച പൊതുപരീക്ഷകൾക്കും, കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കും നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അതേസമയം ഇക്കുറി തൃശൂർ പൂരത്തിന് വിഐപി ഗാലറി പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടമാറ്റത്തിന്റെ കാഴ്ച തടസ്സപ്പെടുത്തുന്ന വിധത്തിൽ വിഐപി ഗാലറിയോ പവലിയനോ ഉണ്ടാകരുതെന്നാണ് കോടതി നിർദ്ദേശം. തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് ഉത്തരവ്. വിഐപി ഗാലറി മൂലം ജനങ്ങൾക്ക് കുടമാറ്റം കാണാൻ സാധിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്.
ഹൈക്കോടതി നിർദ്ദേശം വന്നതിന് പിന്നാലെ വിഐപി ഗാലറി നിർമ്മാണം നിർത്തി വച്ചു. കൂടാതെ പൊതുജനങ്ങൾക്ക് കുടമാറ്റം കാണുന്നതിൽ തടസ്സങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: