തിരുവനന്തപുരം: ജില്ലയിലെ കോര്പ്പറേഷന് പരിധിയിലെ വിവിധയിടങ്ങളില്‍ രണ്ടു ദിവസത്തേക്ക് ജലവിതരണം മുടങ്ങും. പേരൂര്‍ക്കടയില്‍ നിന്നും ശുദ്ധജല വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനില്‍ കവടിയാര്‍ ജംഗ്ഷനു സമീപം ചോര്‍ച്ച രൂപപെട്ടതിനെ തുടര്‍ന്ന് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണ് ജലവിതരണം നിര്‍ത്തി വയ്ക്കുന്നത്.
17/04/2024 രാത്രി 10 മണി മുതല്‍ 18/04/2024 വൈകുന്നേരം ആറു മണി വരെ അമ്പലമുക്ക്, ജവഹര്‍ നഗര്‍, വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, നന്തകോട്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, ഗൗരീശപട്ടം, മെഡിക്കല്‍ കോളേജ്, കുമാരപുരം, ഉള്ളൂര്‍, എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി നോര്‍ത്ത് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: