മസ്കറ്റ് : കനത്ത മഴയില്‍ ദുരിതത്തിലായി ഒമാന്‍. മലയാളി ഉള്‍പ്പെടെ മരണം 13 ആയി.
കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയില്‍ മതില് ഇടിഞ്ഞുവീണാണ് ഇയാള്‍ മരിച്ചത്. മരിച്ചവരില്‍ ഒന്‍പതു പേരും കുട്ടികളാണ്.
ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. നിരവധി പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തി.
നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: