ലഖ്നൗ: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ പ്രകീർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ പ്രകടന പത്രികയുടെ പ്രധാന്യം എടുത്ത് കാട്ടിയത്.
ഇന്ത്യയെ വികസിതവും സ്വാശ്രയവുമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിൽ രാജ്യത്തെ പൗരന്മാർക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ ഇന്ത്യയിലൂടെ വികസിത ഇന്ത്യ എന്ന ആശയം വിവേചനമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും വികസനത്തെ ചൈതന്യത്തോടെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് മോദിയുടെ ഉറപ്പെന്ന് മുഖ്യമന്ത്രി ബിജെപി ആസ്ഥാനത്ത് വ്യക്തമാക്കി.
ഈ പ്രമേയങ്ങളെല്ലാം അഴിമതിക്കെതിരായ നിർണായക യുദ്ധം പ്രഖ്യാപിക്കുന്നുണ്ട്. മോദിയുടെ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇവയെല്ലാം പ്രാവർത്തികമാക്കുക. മോദിജിയുടെ ഉറപ്പിൽ ജനങ്ങൾക്ക് വിശ്വാസമുള്ളതിനാൽ രാജ്യത്തുടനീളം ഫലങ്ങളെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറുടെ വാർഷികത്തോടനുബന്ധിച്ചാണ് പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയതെന്ന് യോഗി പറഞ്ഞു. യുവാക്കളും സ്ത്രീകളും ദരിദ്രരും കർഷകരും ബിജെപിയുടെ മുൻഗണനകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ അഭിലാഷം എന്നത് മോദി ജിയുടെ ദൗത്യമാണ്. ഈ രാജ്യത്തിന് മോദിയുടെ ഉറപ്പിൽ വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ ഉറപ്പ് പൊതുജന വിശ്വാസത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി തങ്ങളുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ ഞായറാഴ്ചയാണ് പുറത്തിറക്കിയത്. ജനകീയ നടപടികളും എൻആർസി പോലുള്ള വിവാദ വിഷയങ്ങളും ഒഴിവാക്കിക്കൊണ്ട് വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകി.
അനിശ്ചിതത്വമുള്ള ലോകത്ത് ശക്തവും സുസ്ഥിരവുമായ ഒരു സർക്കാരിനെ തിരഞ്ഞെടുക്കണമെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നതെന്ന് പത്രികയിൽ സ്പഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: