ജയ്പൂര്‍: അടിയന്തരാവസ്ഥയിലൂടെ ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലാസാഹേബ് അംബേദ്കറാണ് ഭരണഘാടനാ ശില്പി. അംബേദ്കര്‍ ഇപ്പോള്‍ തിരിച്ചെത്തിയാല്‍ പോലും ഭരണഘടന ഇല്ലാതാക്കുവാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗീതയും രാമായണവും മഹാഭാരതവും ബൈബിളും ഖുറാനും പോലെ തന്നെയാണ് സര്‍ക്കാരിന് ഭരണഘടന. എല്ലാം ഭരണഘടനയാണ്. രാജ്യവിരുദ്ധതയാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. അവരാണ് എന്നും ഭരണഘടനയ്‌ക്ക് എതിരായി പ്രവര്‍ത്തിച്ചത്. രാമക്ഷേത്ര നിര്‍മാണം രാജ്യത്തെ പുണ്യ കര്‍മ്മമാണ്. എന്നാല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച് രാമനെ അവഹേളിക്കുകയായിരുന്നു. രാമനവമി ഘോഷയാത്രയ്‌ക്കിടെ രാജസ്ഥാനില്‍ കല്ലെറിഞ്ഞ കലാപകാരികള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുകയാണ് ചെയ്തത്.
ഭാരത വിഭജനത്തെ എതിര്‍ത്ത നമ്മുടെ ദളിത്, സിഖ് സഹോദരീ സഹോദരന്മാര്‍ക്ക് പൗരത്വം നല്‍കുന്ന സിഎഎയെ അവര്‍ എതിര്‍ക്കുന്നു. മോദിയെ അധിക്ഷേപിക്കാന്‍ ഭരണഘടനയുടെ പേരില്‍ നുണകള്‍ മറയ്‌ക്കുകയാണ്. രാജ്യത്ത് ആദ്യമായി ഭരണഘടനാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഭരണഘടനാ ദിനം ആചരിക്കുന്നതിനെ എതിര്‍ത്തിരുന്നു.
അംബേദ്കറുമായി ബന്ധപ്പെട്ട പഞ്ചതീര്‍ത്ഥങ്ങള്‍ വികസിപ്പിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. പതിറ്റാണ്ടുകളായി എസ്സി-എസ്ടി-ഒബിസി വിഭാഗത്തോട് വിവേചനം കാണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ഭരണഘടനയുടെ പേരില്‍ കള്ളം പറയുക എന്നത് ഇന്‍ഡി സഖ്യത്തിന്റെ ഫാഷനായി മാറിയിരിക്കുന്നു. അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അദ്ദേഹത്തിന് ഭാരതരത്‌നം നല്കാന്‍ തയാറായില്ല. 10 വര്‍ഷമായി പാര്‍ലമെന്റില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിച്ചതിനാലാണ് ഈ 400 സീറ്റുകളെക്കുറിച്ച് പൊതുജനങ്ങള്‍ സംസാരിച്ചത്.
ആറ് പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യം ഭരിച്ചു. അവര്‍ ജനങ്ങളുടെ ദുരിതത്തെ അവഗണിച്ചു, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: