ചണ്ഡീഗഡ്: പഞ്ചാബില്‍ ഖാലിസ്ഥാന്‍ ഭീകരന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. ഫിറോസ്പൂര്‍ സ്വദേശിയായ രമണ്‍ദീപ് സിങ്ങിന്റെ സ്വത്തുക്കളാണ് എഎന്‍ഐ കണ്ടുകെട്ടിയത്. എന്‍ഐഎ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇയാളുടെ വസ്തുവകകള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയതെന്ന് എന്‍ഐഎ അറിയിച്ചു.
ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് (കെഎല്‍എഫ്), ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന് (ഐഎസ്വൈഎഫ്) തുടങ്ങിയ ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. 2022 ആഗസ്ത് 20നാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകരവാദ സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കൈമാറിയിരുന്നതായും എന്‍ഐഎ കണ്ടെത്തി. ഭീകരസംഘടനകളെ തകര്‍ക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: