സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സും നിരന്തരം ആകര്‍ഷകമായ പോസ്റ്റുകള്‍ ഇടുകയും തന്റെ അഭിപ്രായങ്ങള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഇത്തവണ കേരളത്തെയും തലശ്ശേരി-മാഹി ബൈപ്പാസിനെക്കുറിച്ചുമാണ് പോസ്റ്റുമായി രംഗത്തുവന്നിരിക്കുന്നത്.
തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ… സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല’. എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചത്.
പോസ്റ്റ് ഇട്ടതിനുശേഷം 221,000ലധികം കാഴ്ചകളും 5,000ത്തോളം ലൈക്കുകളും ലഭിച്ചു. വിവിധ പ്രതികരണങ്ങളുമായി കമന്റ് ബോക്‌സും നിറഞ്ഞു.
The Thalassery-Mahe bypass.
Like a skyscraper lying down flat on its side…
At first it looked like a concrete imposition on the natural landscape.
But it has its own aesthetic.
And I can’t deny the temptation to cruise down it and appreciate the beauty on either side.… pic.twitter.com/8u63JPQIG2
— anand mahindra (@anandmahindra) April 11, 2024
തലശ്ശേരി-മാഹി ദേശീയപാത ബൈപാസ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് അഴിയൂര്‍ വരെയാണ്. ഹൈവേയില്‍ നാല് വലിയ പാലങ്ങളും ഒരു റെയില്‍വേ മേല്‍പ്പാലവും നിരവധി അടിപ്പാതകളും മേല്‍പ്പാലങ്ങളും ഉള്‍പ്പെടുന്നു. മാര്‍ച്ച് 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തത്.
അതേസമയം, കുരങ്ങന്‍ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ അലക്‌സാ ഉപകരണം ഉപയോഗിച്ചപ്പോള്‍ പ്രശംസനീയമായ മനസാന്നിധ്യം പ്രകടിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള 13 വയസ്സുള്ള പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു
The dominant question of our era is whether we will become slaves or masters of technology.
The story of this young girl provides comfort that technology will always be an ENABLER of human ingenuity.
Her quick thinking was extraordinary.
What she demonstrated was the… https://t.co/HyTyuZzZBK
— anand mahindra (@anandmahindra) April 6, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: