കോട്ടയം: ഈ വര്‍ഷം ഇതുവരെ 7000ലധികം കര്‍ഷകരുടെ 2600 ഹെക്ടര്‍ കൃഷി നശിച്ചതായി സംസ്ഥാന കൃഷി വകുപ്പ് . 40 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ ആഴ്ച വരെയുള്ള കണക്കാണ് കൃഷിവകുപ്പ് പുറത്തുവിട്ടിട്ടുള്ളത് . പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം ഉണ്ടായതെന്നും അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് കിണറുകളിലും അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് ഗുരുതരമാംവിധം താഴ്ന്നു. ഇടുക്കി അണക്കെട്ടില്‍ 41% ത്തോളം മാത്രമേ വെള്ളമുള്ളൂ. ഇത് വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ്ങിനെയും ബാധിച്ചിട്ടുണ്ട്. മിനിച്ചിലാറിലും മറ്റും വെള്ളം വറ്റി മണല്‍ തെളിഞ്ഞ നിലയിലാണ്.
വേനല്‍ചൂടിന്റെ കാഠിന്യം മുന്‍നിര്‍ത്തി ഇടുക്കി വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ആദ്യം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും വേനല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: