കീവ് : ഉക്രെയ്നിൽ സമാധാന പ്രക്രിയ ആരംഭിക്കുന്നതിനായി ജൂണിൽ ആസൂത്രണം ചെയ്ത ഉക്രെയ്ൻ സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട 120 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഉക്രൈനിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ജൂൺ 15, 16 തീയതികളിലാണ് മീറ്റ് സംഘടിപ്പിക്കുകയെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ചൈനയും ഉൾപ്പെടെ ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയും സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസും ചേർന്ന് ചർച്ച ചെയ്യാൻ ക്ഷണിച്ചു.
അന്താരാഷ്‌ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും അടിസ്ഥാനത്തിൽ ഉക്രെയ്‌നിന് സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് എത്തിച്ചേരാനുള്ള വഴികളെക്കുറിച്ചുള്ള ഉയർന്ന തലത്തിലുള്ള സംഭാഷണത്തിന് ഒരു വേദി നൽകുകയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ വ്യക്തമാക്കി.
ഫെബ്രുവരി 5 ന് സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് ന്യൂദൽഹി സന്ദർശിച്ചപ്പോൾ യോഗത്തിലെ ഇന്ത്യയുടെ സാന്നിധ്യം ചർച്ച ചെയ്യപ്പെട്ടു. കാസിസ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ കാണുകയും സമ്മേളനത്തെക്കുറിച്ചും ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചും ദൽഹിയിൽ ചർച്ച ചെയ്തെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സെലൻസ്‌കി നടത്തിയ ഫോൺ സംഭാഷണവും സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയെ ക്ഷണം അറിയിക്കാൻ ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുടെ സന്ദർശനവും ഇതിന് പിന്നാലെയാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
എന്നാൽ ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: