താമരശ്ശേരി: സുല്‍ത്താന്‍ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് മുമ്പ് ആ സ്ഥലത്തിന്റെ പേരായിരുന്നു ഗണപതിവട്ടം. ടിപ്പുസുല്‍ത്താന്‍ വരുന്നതിന് മുമ്പും ആ സ്ഥലം ഉണ്ടായിരുന്നു. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. 1984 ല്‍ പ്രമോദ് മഹാജന് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഞാനത് ആവര്‍ത്തിച്ചുവെന്നേയുള്ളൂ. ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് സുല്‍ത്താന്‍ ബത്തേരിയെന്ന പേര് ഉണ്ടായിരുന്നില്ല. അതിന് മുമ്പേയുള്ളത് പ്രസിദ്ധമായ ഗണപതിക്ഷേത്രമാണ്. മതപരിവര്‍ത്തനമടക്കം നടത്തിയ അക്രമിയായ ഒരാളുടെ പേരിലല്ല ആ നല്ല സ്ഥലം അറിയപ്പെടേണ്ടത്. ബ്രിട്ടീഷുകാരാണ് സുല്‍ത്താന്റെ ആയുധപ്പുര എന്ന അര്‍ത്ഥം വരുന്ന ‘സുല്‍ത്താന്‍ ബാറ്ററി’ എന്ന പേരിട്ടത്. അധിനിവേശ ശക്തികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ വിവാദം സൃഷ്ടിക്കുന്നത്, അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന്റെ വാക്കുകള്‍ വലിയ വിവാദമാക്കാന്‍ ഒരുങ്ങുകയാണ് ഇടത്, വലതു മുന്നണികള്‍. വര്‍ഗീയതയും ഫാസിസിവുമാണെന്നാണ് എം. വി. ഗോവിന്ദന്റെയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: