കോഴിക്കോട്: കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു.കാളിയത്ത്മുക്ക് പൂതേരിപ്പാറ പ്രദേശത്താണ് സംഭവം.
സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്, ചന്ദ്രിക കിഴക്കേ മുതുവോട്ട് എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
കോഴിക്കോട് ആനിമില്‍ ഡിസീസ് കണ്ട്രോള് ഓഫീസ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളില്‍ വിവരം അറിയിച്ചു.തെരുവ് നായ, കീരി എന്നിവയുടെ കടിയേറ്റാണ് കന്നുകാലികളില്‍ സാധാരണയായി രോഗം പടരുന്നത്.
ഈ സാഹചര്യത്തില്‍ തുറന്ന സ്ഥലങ്ങളില്‍ പശുവിനെ കെട്ടരുതെന്ന് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്കി. പശുക്കളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവരോട് പ്രതിരോധ വാക്സിന് എടുക്കാന്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: