ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബിഎസ്എഫ്) എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇനി പറയുന്ന ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ നിയമനത്തിന് അപേക്ഷിക്കാം. സബ് ഇന്‍സ്പെക്ടര്‍ (വര്‍ക്ക്സ്)- ഒഴിവുകള്‍ 13 (ജനറല്‍ 7, ഒബിസി 2, എസ്സി 3, എസ്ടി 1), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) 9 (ജനറല്‍ 5, ഇഡബ്ല്യുഎസ് 1, ഒബിസി 2, എസ്ടി 1). ഓരോ തസ്തികയിലും ഓരോ ഒഴിവില്‍ വിമുക്തഭടന്മാര്ക്ക് നിയമനം ലഭിക്കും. ശമ്പള നിരക്ക് 35400-1,12,400 രൂപ.
ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. പുരുഷന്മാരെയും വനിതകളെയും പരിഗണിക്കും. യോഗ്യത: ത്രിവത്സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ (സിവില്‍/ഇലക്ട്രിക്കല്‍). പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. ഉയരം: പുരുഷന്മാര്ക്ക് 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍. വനിതകള്‍: ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്ചശക്തി വേണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം വേേു:െ//ൃലരേേ.യളെ.ഴീ്.ശി ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍, എസ്സി/എസ്ടി, ബിഎസ്എഫ് ജീവനക്കാര്‍, വിമുക്തഭടന്മാര് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. സെലക്ഷന് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: