പാറശ്ശാല: ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ 111 അടി ഉയരത്തിലുള്ള മഹാശിവലിംഗത്തിന്റെ നിര്‍മാണത്തിന് സമീപം പണികഴിപ്പിച്ച ‘ആഞ്ജനേയ വൈകുണ്ഠ ദേവലോക സമര്‍പ്പണം’ ഏപ്രില്‍ 14ന് വിഷുദിനത്തില്‍ രാവിലെ 7.30നും 8നും ഇടയ്ക്ക് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നിര്‍വഹിക്കും.
2019 നവംബര്‍ 1ന് ശിലാസ്ഥാപനം നടത്തി പണികള്‍ ആരംഭിച്ച വൈകുണ്ഠത്തിന്റെ മുകളില്‍ 80 അടി ഉയരത്തില്‍ 64 അടി നീളത്തിലാണ് ഹനുമാന്റെ നിര്‍മിതി. കൈലാസപര്‍വതത്തെ കൈയിലേന്തി മൃതസഞ്ജീവനിയുമായി വരുന്ന രീതിയിലാണ് രൂപം നിര്‍മിച്ചിരിക്കുന്നത്.
ശിവലിംഗത്തിന് സമീപം ഉള്ള വൈകുണ്ഡത്തിന് മുകളില്‍ വായുവില്‍ കൂടെ പറന്നു നില്ക്കുന്ന രീതിയിലാണ് നിര്‍മിതി. മഹാശിവലിംഗത്തിനുള്ളില്‍ പ്രവേശിച്ച് ദര്‍ശനം നടത്തി കൈലാസ ദര്‍ശനവും കഴിഞ്ഞു ഹനുമാന് രൂപത്തിനുള്ളിലൂടെ നിര്‍മാണം പൂര്‍ത്തിയായ വൈകുണ്ഠത്തില്‍ എത്തുവാന്‍ കഴിയുന്ന രീതിയിലാണ് സന്ദര്‍ശന സൗകര്യമൊരുക്കിയിട്ടുള്ളത്.
വൈകുണ്ഠത്തില്‍ ശയനഗണപതിയെയും എട്ട് ക്ഷേത്രങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ള അഷ്ടലക്ഷ്മികളായ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിവരെയും തൊഴുതു കഴിഞ്ഞു അനന്തശയനവും ദശാവതാരവും ബ്രഹ്മാവിഷ്ണു മഹേശ്വരനെയും ദര്‍ശനം നടത്തുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: