സൂത്രധരൻ എന്ന സിനിമയിലൂടെ ലോഹിതദാസ് മലയാളികൾക്ക് നൽകിയ അന്നത്തെ പുതിയ പ്രതീക്ഷയായിരുന്നു മീര ജാസ്മിൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം മീര കാഴ്ചവെച്ചു. ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഞെട്ടിച്ചത്. ആദ്യ സിനിമ മുതൽ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്.
പിന്നീട് ഇറങ്ങിയ ഗ്രാമഫോൺ, കസ്തൂരിമാൻ, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ലോഹിതദാസ്, സത്യൻ അന്തിക്കാട്, കമൽ എന്നിവരുടെ പ്രിയപ്പെട്ട നായികയായിരുന്നു മീര. ഇതിൽ തന്നെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ പ്രിയംവദ ഒരിക്കലും മറക്കാൻ പറ്റാത്ത മീര ജാസ്മിൻ പ്രകടനമാണ് ആ സിനിമയിൽ നമ്മളെ അത്ഭുതപെട്ടുത്തുന്ന പ്രകടനമായിരുന്നു.
തുടക്ക സമയത്ത് ഞെട്ടിച്ച മീര പിന്നീട് ടൈപ് കാസ്റ്റിങ്ങും മറ്റും കൊണ്ട് നിറം മങ്ങിയ അഭിനേത്രിയായി മാറി. മകൾ, ക്വീൻ എലിസബത്ത് സിനിമകളിലൂടെ മീര വീണ്ടും പഴയ പ്രതാപത്തിലേക്ക് വരാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് മീരയുടെ പിതാവ് അന്തരിച്ചത്. സിനിമാ മേഖലയിൽ നിന്നും ദിലീപ്, ബ്ലെസി, നരേൻ അടക്കമുള്ള താരങ്ങൾ മീരയേയും കുടുംബത്തേയും ആശ്വസിപ്പിക്കാനെത്തിയിരുന്നു.
പിതാവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന മീരയുടെ വീഡിയോ വൈറലാണ്. എന്നാൽ ആ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള വിമർശനമാണ് ലഭിക്കുന്നത്. അതിന് ഒരു കാരണം മീര അടക്കം കുടുംബാംഗങ്ങളെല്ലാം ഓരോ നിറത്തിലുള്ള വസ്ത്രം വാങ്ങി ധരിച്ച് സംസ്കാര ചടങ്ങിൽ പങ്കെടുത്തുവെന്നതാണ്.
മറ്റൊന്ന് മീരയും പിതാവും തമ്മിൽ പണ്ട് ഉണ്ടായിരുന്ന കേസും വഴക്കുമാണ്. കോസ്റ്റ്യൂമേ നീയാണ് എന്റെ എല്ലാം, അച്ഛന് എതിരെ കേസ് കൊടുത്ത മകളല്ലേ ഇവൾ മരിച്ചപ്പോൾ ഒന്നയോ?, അച്ഛൻ മരിച്ച് കിടക്കുമ്പോഴും യൂണിഫോം ചുരിദാറൊക്കെ വാങ്ങിയല്ലോ, അച്ഛൻ ജീവിച്ചിരുന്നപ്പോൾ തമ്മിൽ തല്ല്. എന്നിട്ടിപ്പോൾ ആനന്ദ കണ്ണീർ, ജന്മം കൊടുത്ത അച്ഛന് എതിരെ കേസ് കൊടുത്ത മകൾ എന്നിങ്ങനെ നീളുന്നു മീരയെ വിമർശിച്ചുള്ള കമന്റുകൾ.
അതേസമയം വിമർശിക്കുന്നവർക്കിടയിൽ ചിലർ മീരയെ അനുകൂലിച്ചും എത്തി. ഓരോ നാട്ടിലും ഓരോ ആചാരമല്ലേ… ചിലപ്പോൾ വൈറ്റ് ഡ്രസ്സ് നിർബന്ധമാണെങ്കിലോ?, എത്ര ശത്രുവായാലും മരിച്ചത് സ്വന്തം അച്ഛനാണ് അപ്പോൾ മക്കൾക്ക് സ്നേഹം ഉണ്ടാവും എന്നാണ് അനുകൂലിച്ചവർ കുറിച്ചത്.
അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മീരയുടെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസായിരുന്നു. വർഷങ്ങളായി മുംബൈയിലായിരുന്നു. എടത്വ കടമാട്ട് ഏലിയാമ്മ ജോസഫാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: