കൊച്ചി: വേനല്‍ക്കാലത്തെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള കോടതികളില്‍ അഭിഭാഷകര്‍ക്ക് ഡ്രസ്കോഡില്‍ താത്കാലിക ഇളവ് അനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ നിര്‍ദേശം.
സാധാരണ വസ്ത്രത്തിനൊപ്പം കോളര്‍ ബാന്‍ഡ് മാത്രമാണ് നിര്ബന്ധമായിട്ടുള്ളത.് കോട്ടും ഗൗണും വേണ്ട. ചൂട് കനത്ത സാഹചര്യത്തില്‍ മേയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത.് കോട്ടും ഗൗണും ധരിക്കണമെന്നുണ്ടെങ്കില്‍ ആകാം. വിലക്കില്ല. ഹൈക്കോടതിയില്‍ ഗൗണിന് നിലവില്‍ ഇളവുണ്ട്.
വേനല്‍കാലത്ത് ഡ്രസ് കോഡില്‍ ഇളവു തേടി അഭിഭാഷകയായ ലിലിന് ലാല്‍ നേരത്തെ ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. കൊല്‍ക്കത്ത, മദ്രാസ്, ഡല്‍ഹി ഹൈക്കോടതികളില്‍ ഇളവു നല്‍കിയെന്ന ഓണ്‍ലൈന്‍ വാര്‍ത്തകളുടെ ലിങ്ക് സഹിതമാണ് അവര്‍ അപേക്ഷ നല്‍കിയത്.
കോടതികളിലെ വസ്ത്രധാരണത്തിലെ പരിഷ്കാരം സംബന്ധിച്ച് ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ ഇതിനകം പരിഷ്കരണം നടപ്പാക്കുകയുംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: