കോഴിക്കോട്: ലൗ ജിഹാദും ഭീകര മതപ്രവര്‍ത്തനവും വിഷയമായ കേരള സ്റ്റോറി സിനിമ തെരഞ്ഞെടുപ്പിലെ മുഖ്യ രാഷ്ട്രീയമായതോടൊപ്പം ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ ‘വൈറലാ’കുന്നു. ഇടുക്കി അതിരൂപത സിനിമ ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ, താമരശ്ശേരി, തലശ്ശേരി അതിരൂപതകളിലും സിനിമാ പ്രദര്‍ശനം പ്രഖ്യാപിച്ചു. പ്രദര്‍ശനത്തിനെതിരേ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ പ്രസ്താവന നടത്തിയതോടെ കൂടുതല്‍ വ്യാപകമായി സിനിമാ പ്രചാരണം നടക്കുകയാണ്.
താമരശ്ശേരി അതിരൂപത പ്രദര്‍ശനത്തിനുള്ള സമയക്രമം വരെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുമ്പോള്‍ തലശ്ശേരി അതിരൂപത ഔദ്യോഗികമായി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസ്താവിച്ചു. പക്ഷേ കത്തോലിക യൂത്ത് മൂവ്മെന്റ് പ്രദര്‍ശനം നടത്തി. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും താമരശ്ശേരി രൂപതയ്ക്ക് ഇക്കാര്യത്തില്‍ ഒരേ നിലപാടാണുള്ളതെന്നും കാത്തലിക് യൂത്ത്മൂവ്മെന്റ് ഡയറക്ടര്‍ ഫാ.ജോര്‍ജ് വെള്ളക്കക്കുടിയില്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
ഇടുക്കി രൂപതയ്ക്കെതിരെ രണ്ടു മുന്നണികള്‍ രംഗത്ത് വന്നപ്പോഴാണ് കെസിവൈഎം സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും. പ്രണയം നടിച്ച് പെണ്‍കുട്ടികളെ കുരുക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രൂപത നിരീക്ഷിച്ച് വരികയാണ്. പെണ്‍കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍, കോടതി നടപടികള്‍ എന്നിവ സംബന്ധിച്ച് രൂപതയ്ക്ക് നേരിട്ടറിവുള്ളതാണ്. ഈ വിഷയം ഇതിവൃത്തമാക്കി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രണയമന്ത്രം എന്ന നാടകം 2020 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അഞ്ച് സ്റ്റേജുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും കൊവിഡിനുശേഷം തുടരാനായില്ല, അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറിപ്രദര്ശിപ്പിക്കാന് കൂടുതല്‍ രൂപതകള്‍ മുന്നോട്ടുവരും: ഫാ. ജോര്‍ജ് വെള്ളക്കക്കുടിയില്‍
കോഴിക്കോട്: കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് ഇടുക്കി രൂപതയെ ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് താമരശ്ശേരി കാത്തലിക് യൂത്ത്മൂവ്മെന്റ്
ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വെള്ളക്കക്കുടിയില്‍. പാലാ രൂപതയിലെ പല യൂണിറ്റുകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. താമരശ്ശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ തിയതി നിശ്ചയിക്കും. ഈ സിനിമ നിരോധിച്ചിട്ടില്ല. ഇടുക്കി രൂപതയുടെ സിനിമ പ്രദര്‍ശനത്തിനെതിരെ ഇരുമുന്നണികളും രംഗത്ത് വരുമ്പോള്‍ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. തുഷാര്‍ വെള്ളാപ്പള്ളി ഒഴികെ മറ്റാരും പ്രതികരിച്ചുകണ്ടില്ല. സിനിമ നിരോധിച്ചിട്ടില്ല.
സിനിമ പ്രദര്‍ശനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണ്. ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ രംഗത്തുവന്ന ഫാ. തേലക്കാട്ട് നേരത്തെയും വിരുദ്ധനി
ലപാടുമായി രംഗത്തുവന്നിട്ടുണ്ട്. കാലങ്ങളായി രൂപതയുടെ പൊതു തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹം രംഗത്തുവരുന്നു. ഇതില്‍ അതിശയോക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് യുവാക്കള്‍ സിനിമ കണ്ടിട്ടുണ്ട്. അഞ്ചുവര്‍ഷത്തോളമായി ഇത്തരം വിഷയങ്ങള്‍ നിരന്തരം കൈകാര്യം ചെയ്യുന്നുണ്ട്. താമരശ്ശേരി രൂപതയ്ക്ക് ഇതുസംബന്ധിച്ച് ഒറ്റനിലപാട് മാത്രമെയുള്ളൂ. പ്രണയമന്ത്രം എന്നൊരു നാടകം തന്നെ ലൗവ് ജിഹാദ് വിഷയത്തില്‍ നിര്‍മിച്ചിട്ടുണ്ട്.
പ്രണയ ജിഹാദില്‍ പെടുന്ന 300ലധികം കേസുകള്‍ രൂപത കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പലപ്പോഴും വിധേയമാക്കുന്നു. ചില തീവ്രസംഘടനകളുടെ നിരോധനത്തിന് ശേഷം അല്‍പ്പം മാറ്റം വന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഐസിലേക്ക് 100 ലെറെ പേരെ റിക്രൂട്ട് ചെയ്തതായി മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കേരള സ്റ്റോറി പ്രദര്ശനത്തിനെതിര പ്രതികരിച്ചവര്‍ കക്കോളി നാടകത്തിന്റെ വിഷയത്തിലും ഈശോ സിനിമയുടെ വിഷയത്തിലും പ്രതികരിച്ചു കണ്ടില്ലെന്നും ഫാ. ജോര്‍ദ് വെള്ളക്കക്കുടിയില്‍ പറഞ്ഞു.
വിവാദമാക്കിയതിനു പിന്നില്‍ ചില താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന് അറിയില്ല: സിറോ മലബാര്‍ സഭ
കേരള സ്റ്റോറി പ്രദര്ശിപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കണമെന്ന് സിറോ മലബാര്‍ സഭ. ഇടുക്കി രൂപതയുടെ നടപടിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. നാലാം തീയതി നടന്ന സംഭവം ഇപ്പോള്‍ വിവാദമാക്കിയതിനു പിന്നില്‍ എന്തെങ്കിലും താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന് അറിയില്ല. വര്‍ഗീയതയും മതസ്പര്‍ദ്ധയും വളര്‍ത്താനോ രാഷ്ട്രീയ ലക്ഷ്യത്തോടെയോ ഇത്(ചിത്ര പ്രദര്‍ശനം) വിവാദമാക്കരുത്. ഇത് വിവാദ വിഷയമേ ആയിരുന്നില്ല. നാലാം തീയതിയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. അഞ്ച് ദിവസം കഴിഞ്ഞു. ഇത്രയും ദിവസം കഴിഞ്ഞ് വിവാദമാക്കിയതിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉണ്ടോയെന്ന് അറിയില്ല. മതസ്പര്‍ദ്ധ ഉണ്ടാക്കരുത്. എല്ലാവരും ഒരുമിച്ച് പോകുന്ന ഭാരതമാണ് വേണ്ടത്.
സിറോമലബാര്‍ സഭ വക്താവ്, ഫാ. ആന്റണി വടക്കേക്കര
ആര്ക്കൊക്കെയോപൊള്ളുന്നു
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമാണ് അവര്‍ പറഞ്ഞുകൊടുത്തത്. സാമൂഹ്യ വിപത്തിനെപ്പറ്റി കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റിയ മാധ്യമമാണ് സിനിമ. അതിന് പറ്റിയ സിനിമയാണ് കേരള സ്റ്റോറി. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ലോകമെമ്പാടും ഓടിയ ചിത്രമാണ്. ഒടിടിയില്‍ വന്നു. ഇപ്പോള്‍ ദൂരദര്‍ശനും സംപ്രേഷണം ചെയ്തു. അതിലെന്താണ് തെറ്റ്. വിവാദമാക്കുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങള്‍ ഉണ്ടാകും. മാധ്യമങ്ങളാണ് പല വിഷയങ്ങളും വിവാദങ്ങളാക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ആര്‍ക്കൊക്കെയോ പൊള്ളുന്നുണ്ട്.
ഫാ.സ്കോട്ട് സ്ളീബ, പുളിമൂടന്‍.
രാഷ്ട്രീയ വിവാദമാക്കേണ്ടതില്ല: കെസിവൈഎം
പാര്‍ട്ടികള്‍ക്ക് അവരവരുടതോയ അജണ്ടകള്‍ ഉണ്ടാകാം. ഒരു സമുദായത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമായതിനാല്‍ ഇടുക്കി രൂപത അവരുടെ വിശ്വാസോത്സവത്തിന്റെ ഭാഗമായി, ബോധവല്‍കരണത്തിന് ചിത്രം പ്രദര്‍ശിപ്പിച്ചതിനെ എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഞങ്ങള്‍ വിഷയം ഏറ്റെടുക്കുന്നത്. വിഷയം
(ലൗജിഹാദ്) ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവജനങ്ങളെയാണ്. അതിനാലാണ് യുവജനങ്ങളുടെ സംഘടനയായ കെസിവൈഎം ഏറ്റെടുത്തതും. ഇത് നിരോധിത സിനിമയല്ല. ദൂരദര്‍ശനില്‍ പോലും ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശിപ്പിക്കാന്‍ നിയമതടസങ്ങളുമില്ല. ഒരു സമുദായത്തെ അടച്ചാക്ഷേപിക്കാനോ ഒറ്റപ്പെടുത്താനോ ഉള്ള ശ്രമമല്ല ഞങ്ങള്‍ നടത്തുന്നതും.
അതേ സമയം തീവ്ര ചിന്തയുള്ള ചില വ്യക്തികളും ചില സംഘടനകളും മുഖേന നടത്തുന്ന ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ കാരണം ഞങ്ങളുടെ കുട്ടികള്‍ക്ക് ഒരുപാട് അനുഭവിക്കേണ്ടിവരുന്നുണ്ട്. ഒരു ജീവിതമില്ലാതെ കുട്ടികള്‍ വഴിയാധാരമായി നില്‍ക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. കേരളത്തില്‍ 320 പെണ്‍കുട്ടികളുടെ കേസുകള്‍ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷം കേസുകളും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍( ലൗജിഹാദ്) ആയിരുന്നു.
കുട്ടികള്‍ കുരുക്കിലകപ്പെട്ടതായിരുന്നു. കുട്ടികള്‍ പഠനവും പരീക്ഷയും കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുന്ന സമയമായതിനാണ് ഇത് ഇപ്പോള്‍ കാണിച്ചത്. ഈ സമയത്ത് അത് പ്രദര്‍ശിപ്പിച്ചതിന് രാഷ്ട്രീയ കാരണങ്ങള്‍ ഇല്ല.സഭയ്ക്ക് പൊതുവായ രാഷ്ട്രീയ നിലപാടില്ല. പ്രദര്‍ശനം തെറ്റായ സന്ദേശം നല്‍കിയെന്ന ചിന്തയുമില്ല. സഭ രാഷ്ട്രീയത്തില്‍ ഇടപെടാറുമില്ല.
ഫാ. മെല്വിന് വെള്ളയ്ക്കാകുടിയില്‍, കെസിവൈഎം ഡയറക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: