തൃശ്ശൂര്‍: കണക്കില്‍പ്പെടാത്ത കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റിയുടെ ഒരു അക്കൗണ്ട് കൂടി മരവിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ബ്രാഞ്ചിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടിലും വന്‍തോതില്‍ പണമിടപാടു നടന്നു, കണക്കു കാണിച്ചില്ല.
പാര്‍ട്ടിയുടെ കൂടുതല്‍ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പുറമേ കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കേരള ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും പാര്‍ട്ടിക്കു രഹസ്യ അക്കൗണ്ടുകളുണ്ട്.
അന്വേഷണം മുറുകുന്നതിനിടെ സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണനെ ഇന്ന് ഇ ഡി വിളിച്ചിട്ടുണ്ട്. കണ്ണന് പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ട്. 500ലേറെ അക്കൗണ്ട് ഫയലുകള്‍ ഇവിടെ നിന്ന് ഇ ഡി ശേഖരിച്ചു. ആദായ നികുതി വകുപ്പും ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചു. കരുവന്നൂര്‍ വ്യാജ വായ്പ കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറുമായി കണ്ണനു സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.
കരുവന്നൂര്‍ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാണ്. ലോക്കല്‍, ഏരിയക്കമ്മിറ്റി ഭാരവാഹികളും പ്രതികളില്‍ നിന്നു കമ്മീഷന് പറ്റി. ലോക്കല്‍, ഏരിയക്കമ്മിറ്റികളുടെ പേരിലും രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: