ആലപ്പുഴ: കയര്‍വ്യവസായ മേഖല തകര്‍ത്തതിന് യുഡിഎഫും എല്‍ഡിഎഫും ഉത്തരവാദികളാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്.ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിപോലും തൊഴിലാളികള്‍ക്ക് കിട്ടാത്ത അവസ്ഥയാക്കി.കയര്‍വ്യവസായത്തിന്റെ കേന്ദ്രമെന്ന പദവി ആലപ്പുഴയ്ക്ക് നഷ്ടപ്പെടുത്തി.ആളൊഴിഞ്ഞ തറികളും തൊഴിലാളികളെത്താത്ത കയര്‍പിരി സംഘങ്ങളും ഇരുമുന്നണികളുടെയും തെറ്റായ നയത്തിന്റെ ഭാഗമായിക്കിടക്കുകയാണ്.
കയര്‍മേഖലയില്‍ ആധുനികവത്ക്കരണം കൊണ്ടുവരുന്നതിനെന്നപേരില് കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും എങ്ങുമെത്തിയില്ല.കേന്ദ്രവിഷ്കൃത പദ്ധതികളില്‍ നിന്നുള്ള പണംതൊഴിലാളികള്ക്ക് ഗുണകരമാക്കിയില്ല.ആവശ്യത്തിന് ചകിരിയില്ല.കയര്‍പിരിച്ചാല്‍ തന്നെ കൂലിയുമില്ല.മുമ്പൊക്കെ ഈസ്റ്റര്‍ വിഷു പ്രമാണിച്ച് ലഭിക്കുമായിരുന്ന ഉത്സവബത്തപോലും തൊഴിലാളികള്‍ക്ക് അന്യമായി.നേതാക്കളുടെ ബന്ധുക്കളെയും ഇഷ്ടക്കാരെയും കുത്തിനിറച്ച് കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡും കൊള്ളയടിക്കുകയാണിപ്പോള്.കെട്ടിക്കിടക്കുന്ന കയറും കയറുല്പന്നങ്ങളും വിറ്റ് കാശാക്കിനല്കാനുള്ള കഴിവുപോലുമില്ലാത്തവരാണ് ഇവിടങ്ങളില്‍ നേതൃത്വം നല്‍കുന്നത്.അതുകൊണ്ടുതന്നെ കയര്‍തൊഴിലാളികളുടെ കണ്ണീര് വീഴ്ത്തുന്നവര്‍ക്ക് ഇനി യും മാപ്പില്ലെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് ആലപ്പുഴ മണ്ഡലത്തില്‍ ഉജ്വല വരവേല്‍പ്പ് നല്കി. ആലപ്പുഴ നഗരത്തിലെ തീരമേഖലയായ മുന്നോടിയില്‍ നിന്ന് ആരംഭിച്ച് രാത്രിയില്‍ കായലോരമേഖലയായ പുന്നമടയില്‍ സ്വീകരണ പരിപാടി സമാപിച്ചു. വൈകിട്ട് മുന്നോടി ക്ഷേത്ര പരിസരത്താണ് സ്ഥാനാര്‍ത്ഥി പര്യടനം തുടങ്ങിയത്. സ്ത്രീകളും, മുതിര്‍ന്നവരും അടക്കം നിരവധി പേര് ഉദ്ഘാടന ചടങ്ങിന് സാക്ഷിയായി. തുടര്‍ന്ന് മാളികമുക്കില്‍ സ്വീകരണം നല്കി.
മംഗലം, തീര്ത്ഥേശേരി ജങ്ഷനിലെ സ്വീകരണത്തിന് ശേഷം പാതിരപ്പള്ളി കിഴക്ക് വളഞ്ഞവഴി വായനശാല ജങ്ഷനില്‍ വരവേല്‍പ്പ് നല്കി. തിരുവിളക്ക് ക്ഷേത്രജങ്ഷന്, ഐക്യഭാരതം എകെജി ജങ്ഷന്, ആശ്രമം ജങ്ഷന്, തോïന്കുളങ്ങര ആലിന്‍ചുവട് ജങ്ഷന് എന്നിവടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം പുന്നമട ബോട്ട്ജെട്ടി ജങ്ഷനി
ല്‍ സമാപിച്ചു. വഴിയോരങ്ങളിലും, സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ ആശീര്‍വദിക്കാനും പിന്തുണ അറിയിക്കാനും നിരവധി പേരാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: