പാരിസ്: ടെന്നീസില്‍ പുതിയ ചരിത്രംകുറിച്ച് ഭാരതത്തിന്റെ സുമിത് നാഗല്‍. കളിമണ്‍ കോര്‍ട്ട് പോരാട്ടമായ മാസ്റ്റേഴ്സ് തൗസന്റില് വിജയം കുറിച്ച ആദ്യ ഭാരത താരമായി സുമിത് മാറി. ഇറ്റലിയുടെ മാറ്റിയോ അര്നാല്ഡിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് ഇരുപത്താറുകാരനായ സുമിതിന്റെ ചരിത്ര നേട്ടം. സ്കോര്‍: 6-7, 6-2, 6-4. ഇന്ന് നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തില്‍ ഡെന്മാര്കിന്റെ ഹോഗര്‍ റുനെയാണ് സുമിതിന്റെ എതിരാളി.
ആദ്യ സെറ്റ് പൊരുതിത്തോറ്റെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളും പിടിച്ചെടുത്താണ് സുമിത് നാഗല്‍ ചരിത്രമെഴുതിയത്. എടിപി പോരാട്ടമായ മോണ്ടി കാര്‍ലോയില്‍ മത്സരിക്കുന്ന മൂന്നാമത്തെ ഭാരത താരമാണ് സുമിത് നാഗല്‍. ഇതിഹാസ താരങ്ങളായ വിജയ് അമൃത് രാജ് 1977ലും രമേഷ് കൃഷ്ണന് 1982ലും മത്സരിച്ചതാണ് മുന്‍കാല ചരിത്രം. 1990നു ശേഷം ഇവിടെ മത്സരിക്കുന്ന ആദ്യ ഭാരതീയനെന്ന നേട്ടവും സുമിതിനു സ്വന്തം. 1982നു ശേഷം മോണ്ടി കാര്‍ലോയിലെ പ്രധാന പോരാട്ടത്തിനു യോഗ്യത നേടുന്ന ആദ്യ ഭാരതീയനെന്ന പേര് സുമിത് നേരത്തെ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: