തിരുവനന്തപുരം: താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിശ്വപൗരനാകാനോ ഇംഗ്ലീഷ് പറഞ്ഞ് സാധാരണ ജനങ്ങളെ ആശ്ചര്യപ്പെടുത്താനോ അല്ലെന്നും മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പരമാവധി പരിഹരിച്ച് അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍.
‘വികസനത്തിന്റെ റിവേഴ്സ് ഗിയറില്‍ പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ ഗിയര്‍ മാറ്റി മുന്നോട്ടു നയിക്കുകയാണ് തന്റെ ദൗത്യം. ഇവിടെ വേണ്ടത് പുരോഗതിയും വികസനവും തൊഴിലും നിക്ഷേപവുമാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള കാര്യങ്ങള്‍ താന്‍ സമയബന്ധിതമായി ചെയ്തു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
കുണ്ടും കുഴിയുമില്ലാത്ത റോഡുകളും ടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധമായ കുടിവെള്ളവും ഉജ്വല്യോജന സബ്സിഡിയില്‍ ലഭിക്കേണ്ട ഗ്യാസ് കണക്ഷനുകളുമൊന്നും ഇനിയുമെത്താത്ത എത്രയോ വീടുകള്‍ തിരുവനന്തപുരത്ത് ഇപ്പോഴുമുണ്ട്. ഇവയ്ക്കെല്ലാം പരിഹാരമുണ്ടാക്കും. ഒരു വ്യോമസേനാ ഓഫീസറുടെ മകനെന്ന നിലയില്‍ തന്റെ പ്രഥമ പരിഗണന രാഷ്ട്രസേവനത്തിനാണ്. മരണം വരെ ഇന്ത്യയുടെ അഭിമാനം കാക്കാന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: