ഗുരുവായൂര്‍: ശ്രീമന്‍ നാരായണന് 1001 മണ്‍പാത്രങ്ങള്‍ ഗുരുവായൂരപ്പന്റെ തിരുനടയില്‍ സമര്‍പ്പിച്ചു.ദേവസ്വം ചെയര്‍മാന്റേയും കമ്മറ്റി അംഗങ്ങളുടേയും സാന്നിധ്യത്തില്‍ അലങ്കരിച്ച താലത്തില്‍ ഒരു മണ്‍പാത്രം ശ്രീമന്‍ നാരായണന് ഭഗവാന്റ തിരുമുമ്പില്‍ ആദ്യം സമര്‍പ്പിച്ചു. ശേഷം 1000 മണ്‍പാത്രങ്ങള്‍ ചെയര്‍മാനും അംഗങ്ങളും ചേര്‍ന്ന് നടക്കല്‍ വച്ച് ഏറ്റെടുത്തു.
ഇവയെല്ലാം ദിവസവും കഴുകി വെള്ളം നിറച്ചു വക്കുന്ന ദൗത്യം ഹെല്‍ത്ത് വിഭാഗത്തില്‍ സേവനം ചെയ്യുന്നവരെയാണ് ദേവസ്വം ഏല്പിച്ചിരിക്കുന്നത്.ക്ഷേത്രത്തിനു സമീപം പക്ഷികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ തണ്ണീര്‍പ്പന്തലിലും മഞ്ജുളാല്‍ ചുവട്ടിലും വെള്ളം നിറച്ച പാത്രങ്ങള്‍ സ്ഥാപിച്ച് അവര്‍ അവരുടെ ദൗത്യത്തിനു തുടക്കം കുറിക്കുകയും ചെയ്തു.
ഗുരുവായൂരപ്പന്റെ ക്ഷേത്രാങ്കണത്തിലും നക്ഷത്രവനത്തിലും പൂന്തോട്ടങ്ങളിലും ക്ഷേത്ര വനങ്ങളിലും പറമ്പുകളിലും ക്ഷേത്ര മതിലുകളിലും നിര്‍മ്മിതികളുടെ മുകളിലും ആനക്കോട്ട പറമ്പിടങ്ങളിലുമായി 1001 മണ്‍പാത്രങ്ങളും സ്ഥാപിച്ച് പക്ഷികള്‍ക്ക് ഈ കൊടും ചൂടില്‍ കുടിവെള്ളം ലഭ്യമാക്കുമെന്ന് ചെയര്മാന് ഡോ. വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: