ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ എത്തിക്കുമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഉറപ്പ്. പദ്ധതിയുടെ 100 ശതമാനം നടപ്പാക്കല്‍ എന്ന ലക്ഷ്യം എത്തുമെന്ന കണക്കുകളാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതും. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയും അടിസ്ഥാന വികസന ലക്ഷ്യവുമായിരുന്നു എല്ലാ വീട്ടിലും കുടിവെള്ളമെന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ജല്‍ ശക്തി മന്ത്രാലയം 2019ല്‍ ജല്‍ ജീവന് മിഷനു കീഴില്‍ ഹര് ഘര്‍ ജല്‍ പദ്ധതി ആരംഭിച്ചത്.
ഓരോ ഗ്രാമീണ കുടുംബത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിദിനം 55 ലിറ്റര്‍ ടാപ്പ് വെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി 2019 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് തദേശീയ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന ഭരണകൂടങ്ങളില്‍ നിന്നും ലഭിച്ചത്. അതുകൊണ്ടു തുടക്കം മുതല്‍ തന്നെ ഭാരതത്തിലെ വീടുകളില്‍ ടാപ്പ് കണക്ഷന് വഴി ശുദ്ധജലലഭ്യത ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
ദൗത്യത്തിന്റെ പുരോഗതി വിശദാംശങ്ങള്‍ ട്രാക്കുചെയ്യുന്നതിന് വെബ്സൈറ്റ് അടിസ്ഥാനമാക്കിയുള്ള ഡാഷ്ബോര്‍ഡും സര്‍ക്കാര്‍ സ്ഥാപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മികച്ച പുരോഗതിയാണ് പദ്ധതിക്ക് രാജ്യത്ത് സൃഷ്ടിക്കാന്‍ സാധിച്ചത്. ഗ്രാമീണ ജീവിതങ്ങള്‍ മാറ്റിമറിച്ച ഒരു മോദി സര്‍ക്കാര്‍ പദ്ധതിയാണ് ഹര് ഘര്‍ ജല്‍ എന്നത് കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. 2022 ആഗസ്റ്റില്‍ തന്നെ ഗോവയും ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും യഥാക്രമം 100% ടാപ്പ് ജല ലഭ്യതയുള്ള ആദ്യത്തെ ‘ഹര് ഘര്‍ ജല്‍’ സര്‍ട്ടിഫൈഡ് സംസ്ഥാനവും യുടിയുമായി മാറി. ഇന്ന് പത്ത് കേന്ദ്രഭരണ പ്രദേശം/ സംസ്ഥാനങ്ങളിലാണ് 100% ടാപ്പ് ജല ലഭ്യതയുള്ളതായി തീര്‍ന്നിരിക്കുന്നത്.
രാജ്യത്ത് ആകെ 19,30,13,075 കോടി ഗ്രാമീണ കുടുംബങ്ങളാണുള്ളത്. പദ്ധതി തുടങ്ങി അഞ്ചാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇതില്‍ 14,64,28,642 കോടി വീടുകളില്‍ ശുദ്ധജല പൈപ്പുകള്‍ എത്തികഴിഞ്ഞുവെന്നതാണ് വസ്തുത. ഇത് ആകെ കണക്കിന്റെ 75.86 ശതമാനമാണ്. 2019 ആഗസ്റ്റ് 15ലെ കണക്കുകള്‍ പ്രകാരം ടാപ്പ് വാട്ടര്‍ കണക്ഷനുള്ള കുടുംബങ്ങളുടെ എണ്ണം 3,23,62,838 കോടിയായിരുന്നു (16.77%). അഞ്ചു വര്‍ഷം കൊണ്ട് 11,40,65,804 കോടി (71%) വീടുകളിലാണ് ശുദ്ധജലം എത്തിച്ചത്. അടിസ്ഥാന സൗകര്യവികസനം എന്നത് പൊതുജനങ്ങള്‍ക്ക് കണ്ടറിയാന്‍ സാധിച്ചതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഹര്‍ഘര്‍ ജല്‍ പദ്ധതി.
ഇന്ന് രാജ്യത്ത് പത്ത് സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 100% ടാപ്പ് ജല ലഭ്യത നേടിയിരിക്കുകയാണ്. ഇതില്‍ തെലങ്കാന, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ പ്രദേശങ്ങളില്‍ സമ്പൂര്‍ണ ടാപ്പ് ജല ലഭ്യത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നേടി കഴിഞ്ഞു. ഇതിനു പുറമെ പട്ടികയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപി സര്‍ക്കാര്‍ നയിക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. കേവലമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കു പുറത്താണ് ജനസേവനവും അടിസ്ഥാ സൗകര്യവികസനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് രാജ്യത്തിന്റെ സര്‍വാംഗ വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ശ്രദ്ധക്കേണ്
താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: