ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറുന്ന കാര്യം ആലോചിക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.
പിടിഐ എഡിറ്റർമാരുമായുള്ള ആശയവിനിമയത്തിൽ, എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും രാഹുൽ ഗാന്ധി തന്റെ പാർട്ടിയെ നയിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെ വന്നിട്ടും മാറിനിൽക്കാനോ മറ്റാരെയെങ്കിലും ഏൽപ്പിക്കാനോ രാഹുലിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം തന്റെ അഭിപ്രായത്തിൽ ഇത് ജനാധിപത്യ വിരുദ്ധവുമാണ്. പ്രതിപക്ഷ പാർട്ടിക്കായി ഒരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയെങ്കിലും തന്റെ തന്ത്രം നടപ്പിലാക്കുന്നതിൽ നേതൃത്വവും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചു. അതിനാൽ തനിക്ക് ഇതിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവെന്ന് കിഷോർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: