ഇന്റര്‍നെറ്റില്‍ പോയി എന്റെ പഴയ ഫോട്ടോകള്‍ ആരും തെരയരുത്. എന്നെ പഴയ നടിയായി കാണരുത്. ഗൂഗിളില്‍ കിട്ടുന്ന പഴയ ഗ്ലാമര്‍ ഫോട്ടോകള്‍ ആരും കാണരുത്. എനിക്കൊരുപാട് പണം ലഭിച്ചാല്‍ പണ്ട് ചെയ്ത സിനിമകളുടെ ഫോട്ടോകളും ദൃശ്യങ്ങളും യൂടൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നുണ്ട്. ഞാന്‍ മരിച്ചാല്‍ ഇത്തരം മോശം ഫോട്ടോകള്‍ പ്രചരിപ്പിക്കരുത്. അത് തനിക്ക് ഖബറില്‍ പോലും ബുദ്ധിമുട്ടാകും.
ഇതൊക്കെ പറയുന്നത് മോഹന്‍ലാല്‍ നായകനായ താണ്ഡവം എന്ന ചിത്രത്തില്‍ പാലും കുടമെടുത്തു എന്ന ഗാനത്തിലൂടെ മലയാളിക്ക് പരിചിതയായ മുംതാസ് ഖുഷി എന്ന പഴയ ഗ്ലാമറസ് ചലച്ചിത്ര നടിയാണ്. തെലുങ്ക്, തമിഴ് സിനിമകളിലാണ് ഇവര്‍ ഏറെയും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ സിനിമയെല്ലാം വിട്ട് ഇസ്ലാമിക ജീവിതത്തിലാണ് മുംതാസ്.
പഴയ സിനിമയിലെ ഗ്ലാമര്‍ വേഷങ്ങള്‍ ആരും കാണരുതെന്ന മുംതാസിനെ അഭ്യര്‍ത്ഥന പുറത്തു വന്നതോടെയാണ് ആളുകള്‍ അവരെ വീണ്ടും ഓര്‍ത്തത്. അതോടെ അഭ്യര്‍ത്ഥന കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരുമെല്ലാം യൂട്യൂബില്‍ കയറി തെരച്ചിലോടു തെരച്ചിലാണ്.
മുംതാസ് ഖുഷി ഗ്ലാമറസ്, ഹോട്ട് തുടങ്ങിയ ടാഗുകളിലെല്ലാം ആയിരക്കണക്കിനു ആളുകളാണ് തെരച്ചില്‍ നടത്തുന്നത്. എന്തിന് താണ്ഡവത്തിലെ പാട്ടിനു പോലും രണ്ടും മൂന്നും മില്ല്യന്‍ പ്രേക്ഷകര്‍ കവിഞ്ഞു. ഇതേ പാട്ടു തന്നെ ഒട്ടേറെ പേര് അപ്ലോഡു ചെയ്തിട്ടുണ്ടെന്ന് ഓര്‍ക്കണം. ഇതിനൊക്കെയുമുണ്ട് ഇത്രയും കാഴ്ചക്കാര്‍. ചുമ്മാ ഇരുന്ന കണ്ണില്‍ ചുണ്ണാമ്പിട്ടു പൊള്ളിച്ചു എന്നുപറഞ്ഞപോലെയായി കാര്യങ്ങള്‍. മുംതാസിനെ അറിയാത്തവര്‍ പോലും ഇപ്പോള്‍ പഴയ ഗ്ളാമറസ് ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞു. എന്തെങ്കിലും ചെയ്യരുതെന്ന് പറയുമ്പോഴാണല്ലോ, അല്ലെങ്കിലും ചെയ്യാനൊരു ത്രില്‍.
കാര്യങ്ങളുടെ പോക്കു കാണുമ്പോള്‍ മുംതാസ് വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ നടത്തിയ നമ്പരാണോ ഈ അഭ്യര്‍ത്ഥന എന്ന് സംശയിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: