മുംബൈ: ഭാരത സൈന്യം പിടികൂടിയ ഒമ്പത് സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ മുംബൈയിലെത്തിച്ച് പോലീസിന് കൈമാറി. കഴിഞ്ഞമാസം 29ന് അറബിക്കടലില്‍ നിന്ന് നാവികസേന പിടികൂടിയതാണ് ഇവരെ. അല്‍ കംബര്‍ 786 എന്ന ഇറാനിയന്‍ മല്‍സ്യബന്ധന ബോട്ട് തട്ടിയെടുത്ത കടല്‍ക്കൊള്ള സംഘത്തെ സംയുക്ത ഓപ്പറേഷനിലൂടെയാണ് കീഴടക്കിയത്. നിയമനടപടി സ്വീകരിക്കുന്നതിനാണ് പോലീസിന് കൈമാറിയത്.
23 പാക് പൗരന്മാര് അടക്കം 36 മത്സ്യത്തൊഴിലാളികളാണ് കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്നത്. ഇവരെയെല്ലാം മോചിപ്പിച്ചു. 2022ലെ മാരിടൈം ആന്റി പൈറസി ആക്ട്, പാസ്പോര്ട് ആക്ട്, ഫോറിനേഴ്സ് ആക്ട് എന്നിവ പ്രകാരം വിചാരണ നടപടികള്‍ സ്വീകരിക്കും.
മുംബൈ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ ലോക്കല്‍ പോലീസിന് കൈമാറിയത്. കടല്‍ക്കൊള്ള സംഘത്തിന് സോമാലി ഭാഷ മാത്രമാണ് അറിയാവുന്നത്. പരിഭാഷകന്റെ സഹായത്തോടെയാണ് ഇവരോട് ആശയവിനിമയം നടത്തുന്നത്. കൊച്ചിയില്‍ നിന്ന് 850 നോട്ടിക്കല്‍ മൈല്‍ ദൂരത്തു നിന്നും അറബിക്കടലില്വച്ചാണ് നാവിക സേന കടല്‍ക്കൊള്ള സംഘത്തെ പിടികൂടിയത്. ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ കപ്പലുകളുടെ സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞമാസം 23നും സോമാലിയന്‍ കടല്‍ക്കൊള്ള സംഘം പിടിച്ചെടുത്ത ചരക്കു കപ്പലും നാവിക സേന മോചിപ്പിച്ചിരുന്നു. 40 മണിക്കൂര്‍ നീണ്ട സൈനിക നീക്കത്തിനൊടുവില്‍ 35 കടല്‍ക്കൊള്ളക്കാരെയാണ് പിടികൂടിയത് ഇവരേയും മുംബൈയിലെത്തിച്ച് പോലീസിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: